എന്റെ കേരളം പ്രദർശന വിപണനമേള ഡിജിറ്റലായി കൃഷിയിടം; താരമായി ഡ്രോൺ

എന്റെ കേരളം പ്രദർശന വിപണനമേള ഡിജിറ്റലായി കൃഷിയിടം; താരമായി ഡ്രോൺ
എന്റെ കേരളം പ്രദർശന വിപണനമേള ഡിജിറ്റലായി കൃഷിയിടം; താരമായി ഡ്രോൺ
Share  
2025 May 18, 07:54 AM
santhigiry

പത്തനംതിട്ട: ഡിജിറ്റൽ മേഖലയിലെ പുത്തൻ താരമായ ഡ്രോണുകളുടെ

സാധ്യത പരിചയപ്പെടുത്തി എൻ്റെ കേരളം പ്രദർശന വിപണനമേളയിലെ കൃഷിവകുപ്പ് സ്റ്റാൾ. ചെലവ് കുറഞ്ഞ രീതിയിൽ കർഷകർക്ക് വളപ്രയോഗം സാധ്യമാക്കുന്ന ഡിജിറ്റൽ കൃഷിരീതിയാണ് പ്രദർശിപ്പിക്കുന്നത്. നെൽച്ചെടികൊണ്ട് സുന്ദരമായ പാടം അതിനു നടുവിൽ ഡ്രോണും. കാണികളെ ആകർഷിക്കുന്ന തരത്തിൽ തത്സമയ വിശദീകരണമാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. നിമിഷനേരംകൊണ്ട് ഒരേക്കർ പാടത്ത് വളപ്രയോഗം നടത്താൻ ഡ്രോണിനാകും.


കർഷകർക്ക് ഉപയോഗപ്രദമാകുന്ന തരത്തിൽ വിളകളുടെ വളർച്ചയും ഉത്പാദനവും നിരീക്ഷിക്കുന്നതിനും സഹായകമാണ്. വിളകളിലെ കീടനിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരം ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്‌ടറുടെ സേവനവുമാണ് മറ്റൊരാകർഷണം.


കേരള ഗ്രോ, മില്ലറ്റ് ഉത്പന്നങ്ങളുടെ പ്രദർശനം, കാർഷിക സേവനം ഒരു കുടക്കീഴിൽ ലഭിക്കുന്ന കതിർ ആപ്പ് രജി‌സ്ട്രേഷൻ്റെ ഹെൽപ് ഡെസ്ക്കും തുടങ്ങിയവയുണ്ട്. ഒപ്പം അന്താരാഷ്ട്ര നിലവാരത്തിൽ ആഗോള സംവിധാനത്തിൽ കാർഷിക വിപ്ലവമാകാൻ തലസ്ഥാനത്ത് ഉയരുന്ന കാബ്കോയുടെ മോഡൽ മിനിയേച്ചറും ഒരുക്കിയിട്ടുണ്ട്.


പ്രദർശനത്തിൽ ഇന്ന്


രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഭിന്നശേഷി കുട്ടികളുടെ 'റിഥം' പ്രതിഭാ സംഗമം.


വൈകീട്ട് 6.30: മജീഷ്യൻ സമ്രാജിൻ്റെ 'സൈക്കോ മിറാക്കുള മാജിക് ഷോ',


ഇന്നത്തെ സിനിമ


രാവിലെ 10.00-നിർമാല്യം


ഉച്ചയ്ക്ക് 01.00-വൈശാലി


വൈകീട്ട് 4.00-പെരുന്തച്ചൻ


രാത്രി 7.00-രുക്മിണി



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan