വിമാനത്താവളത്തിന് കരുത്തേകാൻ തലശ്ശേരി എൻജിനിയറിങ് കോളേജ് വിദ്യാർഥികളുടെ ആപ്ലിക്കേഷൻ

വിമാനത്താവളത്തിന് കരുത്തേകാൻ തലശ്ശേരി എൻജിനിയറിങ് കോളേജ് വിദ്യാർഥികളുടെ ആപ്ലിക്കേഷൻ
വിമാനത്താവളത്തിന് കരുത്തേകാൻ തലശ്ശേരി എൻജിനിയറിങ് കോളേജ് വിദ്യാർഥികളുടെ ആപ്ലിക്കേഷൻ
Share  
2025 May 04, 09:47 AM
laureal

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് കരുത്തേകാൻ സോഫ്റ്റ്വേർ ആപ്ലിക്കേഷൻ വികസിപ്പിച്ച് തലശ്ശേരി എൻജിനിയറിങ് കോളേജിലെ ഐടി വിഭാഗം അവസാന വർഷ വിദ്യാർഥികൾ. ഐറിസ് (ഇൻസിഡന്റ് റിപ്പോർട്ടിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സിസ്റ്റം) എന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയത്. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ സുരക്ഷാ മുൻകരുതലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈമാറാനും ഇവ ഡാഷ്‌ബോർഡ് വഴി കാണാനും സഹായിക്കുന്ന സംവിധാനമാണ് ഐറിസ്.


സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ യഥാസമയം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കും. വിവരങ്ങളുടെ സമഗ്രതയും സ്വകാര്യതയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ ചുമതല അനുസരിച്ചുള്ള ആക്സസ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. പോർട്ടുകൾ, വ്യാവസായിക മേഖലകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ സുരക്ഷാവിഭാഗങ്ങളും ഐറിസ് കാര്യക്ഷമമായി ഉപയോഗിക്കാനാകും.


ബിടെക് എട്ടാം സെമസ്റ്റർ ഐടി വിദ്യാർഥികളായ ആദിത്യ വി. ആനന്ദ്, പി. നവജ്യോത്, വൈശാഖ് സതീഷ്, എൻ.എം. വിവേക് എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഐടി അസി. പ്രൊഫസർമാരായ പ്രോജക്ട് ഗൈഡ് ജി.പി. നിത്യ, കോഡിനേറ്റർ അഖിൽ ചന്ദ്രൻ മിനിയാടൻ എന്നിവർ വേണ്ട നിർദേശവും പിന്തുണയും നൽകി.


കോളേജിലെ ഐടി വിഭാഗം കഴിഞ്ഞവർഷം തയ്യാറാക്കി നൽകിയ മറ്റൊരു ആപ്ലിക്കേഷൻ വിമാനത്താവള ജീവനക്കാർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. കിയാൽ എംഡി സി. ദിനേശ്‌കുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും വിമാനത്താവളത്തിൽ അനുമോദിച്ചു. ഐടി വിഭാഗം മേധാവി പി.കെ. ഷമൽ, കിയാൽ സി അശ്വനികുമാർ, സീനിയർ ഐടി മാനേജർ കെ. ദിനേശ്, അസി. മാനേജർ കെ.കെ. ലസിത്, സേഫ്റ്റി മാനേജർ ടെഫി ജോസഫ് എന്നിവർ പങ്കെടുത്തു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan