
ഇടുക്കി: പഴയകാല സിനിമകൾ തിയേറ്റർ അന്തരീക്ഷത്തിൽ ആസ്വദിക്കണോ...? റീമാസ്റ്റർ പതിപ്പ് പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കേണ്ട. വാഴത്തോപ്പ് ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിലെ 'എൻ്റെ കേരളം' പ്രദർശന വിപണനമേളയിലെത്തിയാൽ മതി. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ മിനി തിയേറ്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യയിൽ പഴയകാല സിനിമകൾ പഴയ സിനിമാകൊട്ടകയുടെ ആംബിയൻസിൽ ഇരുന്ന് കാണം. അതും സൗജന്യമായി. രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപതുവരെ പ്രദർശനം ഉണ്ട്. എൽഇഡിവാളിലാണ് പ്രദർശനം.
ഒരു തിയേറ്ററിൽ തുടർച്ചയായി 405 ദിവസം ഓടിയ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന 'ഗോഡ്ഫാദർ', സത്യൻ, പ്രേംനസീർ, ഷീല, അടൂർഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായ കെ.എസ്.സേതുമാധവൻ സംവിധാനംചെയ്‌ത 'അനുഭവങ്ങൾ പാളിച്ചകൾ', ജോൺ ഏബ്രഹാമിൻ്റെ 'ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങൾ', ടി.വി.ചന്ദ്രൻ സംവിധാനംചെയ്ത 'ആലീസിൻ്റെ അന്വേഷണം', പി.എ.ബക്കറിൻ്റെ 'കബനീനദി ചുവന്നപ്പോൾ', ഭരതൻ്റെ 'ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം', ഐ.വി.ശശിയുടെ '1921', മധുപാൽ സംവിധാനംചെയ്‌ത 'ഒഴിമുറി' തുടങ്ങിയ ചലച്ചിത്രങ്ങൾ സിനിമാപ്രേമികൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം മേയ് അഞ്ചിന് സമാപിക്കും. ചലച്ചിത്രവികസന കോർപ്പറേഷൻ നിർമിച്ച ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group