'ഐറിസ് '-കാറൽമണ്ണ യുപി സ്‌കൂളിലെ റോബോട്ടിക് അധ്യാപിക

'ഐറിസ് '-കാറൽമണ്ണ യുപി സ്‌കൂളിലെ റോബോട്ടിക് അധ്യാപിക
'ഐറിസ് '-കാറൽമണ്ണ യുപി സ്‌കൂളിലെ റോബോട്ടിക് അധ്യാപിക
Share  
2025 Apr 27, 08:39 AM
laureal

പാലക്കാട് പേരെന്താണെന്ന് കുട്ടികൾ ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ നിലക്കോട്ടിട്ട ചെമ്പിച്ച മുടിയുള്ള അധ്യാപിക ഇംഗ്ലീഷിൽ പറഞ്ഞുതുടങ്ങി. 'എന്റെ പേര് ഐറിസ്. ഞാനിവിടെ നിങ്ങളെ സഹായിക്കാൻ വന്ന അധ്യാപികയാണ്'. കാറൽമണ്ണ എൻഎൻഎൻഎംയുപി സ്‌കൂളിൽ കുട്ടികളെ പഠനത്തിൽ സഹായിക്കാൻ ഏർപ്പെടുത്തിയ, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന റോബോട്ടിക് അധ്യാപികയാണ് ഐറിസ്,


വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റോബോട്ട് കുട്ടികളുടെ ഏതുസംശയത്തിനും ഉത്തരംനൽകാൻ റെഡിയാണ്. പോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കണമെന്നുമാത്രം. ഉത്തരങ്ങളും ഇംഗ്ലീഷിലായിരിക്കും. ലാബിലോ ക്ലാസ്‌മുറികളിലോ സജ്ജമാക്കി പ്രവർത്തിപ്പിക്കാം. റോണോട്ടുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച ചെറിയ മൈക്ക് വഴി കുട്ടികൾക്ക് ഐറിസിനോട് സംശയങ്ങൾ ചോദിക്കാം. ചോദ്യങ്ങൾ കേട്ടശേഷം കുട്ടികൾക്കടുത്തേക്ക് നടന്നുചെന്ന് ഐറിസ് ഉത്തരം നൽകും.


വൈദ്യുതിയില്ലാത്ത അവസ്ഥയിലും അരമണിക്കൂർ ഇത് പ്രവർത്തിപ്പിക്കാനാകും. വൈ-ഫൈ കണക്ഷൻ നിർബന്ധം. ഐറിസ് നൽകുന്ന മറുപടി, പിന്നിലായി സ്ഥാപിച്ച സ്‌മാർട്ട് സ്ക്രീനിലോ പ്രൊജക്ട‌റിലോ എഴുതിക്കാണിക്കും. അധ്യാപകർ ക്ലാസെടുക്കുന്നതുപോലെത്തന്നെ മറുപടിക്കൊത്ത് ഐറിസിൻ്റെ കൈയും തലയും ചലിച്ചുകൊണ്ടിരിക്കും.


എറണാകുളത്തെ മേക്കർ ലാബ് കമ്പനിയുമായി സഹകരിച്ചാണ് സ്കൂ‌ളിൽ ഐറിസ് സജ്ജമാക്കിയത്. മാനേജ്മെൻ്റ് സ്‌കൂൾ ഏറ്റെടുത്ത് പത്തുവർഷം തികയുന്ന വേളയിൽ ഒരുക്കിയതാണ് ഐറിസിൻ്റെ സേവനം.


ഐറിസിന്റെ ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. രജനിയമ്മ അധ്യക്ഷയായി. പ്രധാനാധ്യാപകൻ ടി. പ്രസാദ്, പി.സി. ദിലീപ്‌കുമാർ, കൗൺസിലർ കെ.എം. ഇസഹാക്ക്, കെ.എസ്. അരുൺകുമാർ, പി.ആർ. ഭാവന, കെ. രജീഷ്, ടി.പി. സന്ധ്യ എന്നിവർ സംസാരിച്ചു.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan