സാങ്കേതികവിദ്യയുടെ സാധ്യതകളുമായി ലിറ്റിൽ കൈറ്റ്സ് മികവുത്സവം

സാങ്കേതികവിദ്യയുടെ സാധ്യതകളുമായി ലിറ്റിൽ കൈറ്റ്സ് മികവുത്സവം
സാങ്കേതികവിദ്യയുടെ സാധ്യതകളുമായി ലിറ്റിൽ കൈറ്റ്സ് മികവുത്സവം
Share  
2025 Mar 29, 09:36 AM
vasthu
vasthu

അങ്ങാടിപ്പുറം : സാങ്കേതികവിദ്യയുടെ അതിനൂതന സാധ്യതകൾപോലും അനായാസമായി കൈകാര്യം ചെയ്യാനും പ്രായോഗികതലത്തിൽ ഉപയോഗപ്പെടുത്താനും സംഘടിപ്പിച്ച 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം ശ്രദ്ധേയമായി. ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ പ്രദർശനം, റോബോ ഫെസ്റ്റ് 25 എന്നിവയുമായി പെരിന്തൽമണ്ണ പോളിടെക്‌നിക്ക് കോളേജിലാണ് പരിപാടി നടന്നത്.


പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 റോബോട്ടിക് പ്രൊജക്‌ടുകളും 20 അനിമേഷൻ പ്രൊജക്റ്റുകളുമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. അതോടൊപ്പം പോളിടെക്നിക് വിദ്യാർഥിയും മുൻ ലിറ്റിൽ കൈറ്റ് അംഗവുമായ അഫ്നാൻ യൂസഫിന്റെ നേതൃത്വത്തിൽ പോളിടെക്‌നിക് ഇലക് ട്രോണിക്സ് വിഭാഗം അവതരിപ്പിച്ച ഹ്യൂമനോയ്‌ഡ് റോബോട്ടും ശ്രദ്ധ ആകർഷിച്ചു.


മലപ്പുറം കൈറ്റ് ജില്ലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോളിടെക്നിക് ഇലക്ട്രോണിക് ഡിപ്പാർട്‌മെൻ്റുമായി സഹകരിച്ചു നടത്തിയ മികവുത്സവം ജില്ലാ അഡീഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് എം. മെഹറലി ഉദ്ഘാടനംചെയ്‌തു.


കൈറ്റ് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷെരീഫ് അധ്യക്ഷതവഹിച്ചു. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്, പ്രിൻസിപ്പൽ സജീവ്, അബ്‌ദുൽ റഷീദ്, മഹേഷ്, പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. സി.കെ. ഷാജി ക്ലാസെടുത്തു.



MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI