
ലക്കിടി: അനുഷ്‌ഠാനങ്ങൾ മാറ്റമില്ലാതെ തുടരേണ്ടതാണെന്നും ആചാരങ്ങൾക്ക് ദേശ-കാലോചിതമായ മാറ്റങ്ങളാകാമെന്നും അഖിലകേരള തന്ത്രിസമാജം മധ്യമേഖലാ യോഗം അഭിപ്രായപ്പെട്ടു. ചേറമ്പറ്റ തൃക്കാരമണ്ണ കൃഷ്ണൻ ഭട്ടതിരിപ്പാടും ചേറമ്പറ്റ തൃക്കാരമണ്ണ മണികണ്ഠൻ ഭട്ടതിരിപ്പാടും ചേർന്ന് ആചാര്യസദസ്സിന് ദീപംതെളിയിച്ചു.
തന്ത്രിസമാജം വൈസ് പ്രസിഡൻ്റ് പഴങ്ങാപ്പാമ്പ് സതീശൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി.
അഖിലകേരള തന്ത്രിസമാജം ജനറൽ സെക്രട്ടറി ഇടവലത്ത് പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് 'ഭക്തജനസാന്നിധ്യവും ക്ഷേത്രചൈതന്യ വർധനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പനാവൂർ പരമേശ്വരൻ നമ്പൂതിരി, ചേറമ്പറ്റ തൂക്കാരമണ്ണ സുധീഷ് ഭട്ടതിരിപ്പാട്, മേൽമുണ്ടയൂർ പരമേശ്വരൻനമ്പൂതിരി, തന്ത്രിസമാജം സെക്രട്ടറി മഠത്തിൽ മുണ്ടയൂർ സൂരജ് നമ്പൂതിരി, കെ. ജയരാമൻ, സി.കെ. ശിവദാസ് എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group