
ചങ്ങനാശ്ശേരി സയേയ്ക്കും സമൂഹത്തിനുമായി ജാഗ്രതപേപുലർത്തിയയാളായിരുന്നു മാർ ജോസഫ് പവ്വത്തിലെന്നും ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു പരാജയപ്പെടുത്തി സാക്ഷ്യം നൽകി കടന്നുപോയ ശ്രേഷ്‌ഠപുരോഹിതനായിരുന്നുവെന്നും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. അദ്ദേഹം തന്റെ ജീവിതം ത്യാഗത്തിലും പ്രാർത്ഥനാപൂർവവും നയിച്ച ലളിതജീവിതത്തിന്റെ ഉടമയായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാർഷികത്തിൽ ചങ്ങനാശ്ശേരി സെയ്‌ൻ്റ് മേരീസ് മെത്രാപ്പോലീത്തൻ കബറിട പള്ളിയിൽനടന്ന അനുസ്‌മരണത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കുർബാനയ്ക്ക് മാർ ജോസഫ് പെരുന്തോട്ടം മുഖ്യാകാർമികത്വം വഹിച്ചു. മാർ തോമസ് പാടിയത്ത്, തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, മാർ ജോർജ് കോച്ചേരി വികാരി ജനറാൾമാരായ മോൺ. ആൻ്റണി ഏത്തക്കാട്, മോൺ. മാത്യൂ പങ്ങംകരി, മോൺ. സ്‌കറിയ കന്യാകോണിൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group