ആത്മസമര്‍പ്പണത്തിന്റെ നിറവില്‍ പൊങ്കാല നിവേദിച്ച് ഭക്തര്‍; ആത്മീയ നിർവൃതിയിൽ മടക്കം

ആത്മസമര്‍പ്പണത്തിന്റെ നിറവില്‍ പൊങ്കാല നിവേദിച്ച് ഭക്തര്‍; ആത്മീയ നിർവൃതിയിൽ മടക്കം
ആത്മസമര്‍പ്പണത്തിന്റെ നിറവില്‍ പൊങ്കാല നിവേദിച്ച് ഭക്തര്‍; ആത്മീയ നിർവൃതിയിൽ മടക്കം
Share  
2025 Mar 13, 02:24 PM
vasthu
mannan
marmmam

തിരുവനന്തപുരം: സ്വയംസമര്‍പ്പണത്തിന്റെ പുണ്യംനുകര്‍ന്ന്, പൊങ്കാല നിവേദിച്ച് ഭക്തലക്ഷങ്ങള്‍. ഉച്ചയ്ക്ക് 1.15-ഓടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലനിവേദിച്ചു. തുടര്‍ന്ന് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ഇനി ആത്മസമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ ഭക്തരുടെ മടക്കം.


രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നിപകര്‍ന്നത്. തുടര്‍ന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലേയ്ക്കും പകര്‍ന്നു.


വൈകീട്ട് 7.45-ന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.


തിരുവനന്തപുരം-കൊല്ലം സ്പെഷ്യൽ പാസഞ്ചർ സർവീസ്


ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ-1 ൽ നിന്ന് ഉച്ചയ്ക്ക് 1:30-ന് കൊല്ലംവരെ ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06037 കൊല്ലം സ്പെഷ്യൽ. ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലും നിർത്തും. തിരിച്ച് കൊല്ലത്തുനിന്ന് ട്രെയിൻ വൈകുന്നേരം 5:55- ന് പുറപ്പെടും.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma