സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട ; പ്രാര്‍ത്ഥനകളോടെ ശാന്തിഗിരി

സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട ;   പ്രാര്‍ത്ഥനകളോടെ ശാന്തിഗിരി
സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട ; പ്രാര്‍ത്ഥനകളോടെ ശാന്തിഗിരി
Share  
2025 Mar 13, 01:05 AM
vasthu
mannan

സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വിക്ക്

ഔദ്യോഗിക ബഹുമതികളോടെ വിട ; 

പ്രാര്‍ത്ഥനകളോടെ ശാന്തിഗിരി 


പോത്തൻകോട് : ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം മുന്‍വൈസ്പ്രസിഡന്റും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വിക്ക് (പൂര്‍വ്വാശ്രമത്തില്‍ പി.സി.നാരായണന്‍ നായര്‍) ഇന്ത്യന്‍ വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡിന്റെയും എയര്‍ വെട്രന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. അഖണ്ഡമന്ത്രാക്ഷരമുഖരിതമായ അന്തരീക്ഷത്തില്‍

സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുഭക്തരും പ്രാര്‍ത്ഥനകളോടെയാണ് സ്വാമിക്ക് യാത്രാമൊഴി നല്‍കിയത്. 


കോട്ടയം സ്വദേശിയായിരുന്ന നാരായണന്‍ നായര്‍ 1965 ലാണ് ‍ മെക്കാനിക്കല്‍ ടെയിനിയായി വ്യോമസേനയില്‍ ചേര്‍ന്നത്. 1972ല്‍ മലയാളത്തിലെ ഹാസ്യനടന്‍ എസ്.പി.പിളളയുടെ രണ്ടാമത്തെ മകള്‍ കലയെ വിവാഹം കഴിച്ചു. 1982ല്‍ എയര്‍ സര്‍ജന്റായി വിരമിച്ച ശേഷം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സ്ഥിരതാമസമായി. 1999 ജൂലൈ 16 ന് സന്ന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മാനന്ദ ജ്ഞാനതപസ്വിയായി. തുടര്‍ന്ന് 1999 സെപ്തംബര്‍ 13 മുതല്‍ 2003 ആഗസ്റ്റ് വരെ ആശ്രമം വൈസ് പ്രസിഡന്റായും എറണാകുളം, കോട്ടയം ഉപാശ്രമങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കവെ ചൊവ്വാഴ്ചയാണ് സ്വാമി ധര്‍മ്മാനന്ദ ജ്ഞാന തപസ്വി ഗുരുജ്യോതിയില്‍ ലയിച്ചത്.  ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ആശ്രമം സ്പിരിച്വല്‍ സോണില്‍ പൊതുദര്‍ശനം നടന്നു. നാലു മണിക്ക് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ സംസാരിച്ചു.

whatsapp-image-2025-03-12-at-19.22.40_46a7abcb

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, തിരുവനന്തപുരം ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ , മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, നെടുമങ്ങാട് ഡിവൈഎസ്‌പി കെ.എസ്. അരുണ്‍, ആശ്രമം കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല, ഫാദര്‍ ഷിബു പ്ലാവിള, അഡ്വ. ബി.എം. ഷെഫീര്‍, പൊതുപ്രവര്‍ത്തകന്‍ എം. ബാലമുരളി, സിനിമാതാരം മഞ്ജു പിളള, സംവിധായകന്‍ രാജീവ് അഞ്ചല്‍, ഛായാഗ്രാഹകന്‍ എസ്.കുമാര്‍ , ക്ഷേമകാര്യ സ്ഥിരംസമിതി അംഗം ആര്‍. സഹീറത്ത് ബീവി, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, പൂലന്തറ കെ.കിരണ്‍ദാസ്,ദ്യോഗിക ബഹുമതി അര്‍പ്പിക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,സബീര്‍ തിരുമല തുടങ്ങിയവര്‍ സമീപം


sg1

  17 എഫ്.ബി.എസ്.യു എയര്‍ ഫോഴ്സ് സര്‍ജന്റ് അഖില്‍.വി, എയര്‍ വെട്രന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ വേണു വടക്കേടം, സുരേഷ് ബാബു .കെ, സുനില്‍ .കെ.എസ് തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് ഏഴിന് ഗുരുവിന്റെ ഉദ്യാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്രത്യേകപ്രാര്‍ത്ഥനകളോടെ സംസ്കാരചടങ്ങുകള്‍ നടന്നു. നൂറുകണക്കിന് ഗുരുഭക്തര്‍ പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുത്തു. 


ഫോട്ടോ : ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം മുന്‍വൈസ് പ്രസിഡന്റ് ‍ സ്വാമി ധര്‍മ്മാനന്ദ ‍ ജ്ഞാന തപസ്വിക്ക് വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ സര്‍ജന്റ് അഖില്‍.വി യുടെ നേതൃത്വത്തില്‍ ഔ

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra