പൊങ്കാലത്തിരക്കിൽ നഗരം

പൊങ്കാലത്തിരക്കിൽ നഗരം
പൊങ്കാലത്തിരക്കിൽ നഗരം
Share  
2025 Mar 12, 09:46 AM
vasthu
mannan

തിരുവനന്തപുരം വ്യാഴാഴ്‌ച നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ തിരക്കിൽ തലസ്ഥാന നഗരം. നഗരവും പരിസരത്തെ ഗ്രാമങ്ങളും പൊങ്കാലയെ വരവേൽക്കാനുള്ള അവസാനവട്ട തിരക്കിലാണ്. വർണദീപങ്ങളാൽ അലംകൃതമായ കവലകളും എങ്ങുമുയരുന്ന ദേവീ സ്‌തുതികളും പൊങ്കാലയുടെ കച്ചവടത്തിരക്കും ആഘോഷത്തിന് പൊലിമ കൂട്ടുകയാണ്.


മധുരയിലെ രാജാവ് കോവലനെ വധിച്ച വാർത്ത അറിഞ്ഞ ദേവി കോപാകുലയാകുന്നതും തുടർന്നുള്ള ഭാഗവുമാണ് ചൊവ്വാഴ്‌ച തോറ്റംപാട്ടുകാർ പാടിയത്. ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്നും വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നു.


ഇതിന്റെ ദുഃഖസൂചകമായി ചൊവ്വാഴ്‌ച രാവിലെ ഏഴിനാണ് ക്ഷേത്രനട തുറന്നത്. എന്നാൽ, ദർശനത്തിനുള്ള ഭക്തജനത്തിരക്കിന് കുറവില്ലായിരുന്നു. ഭക്തർ നീണ്ട നിരയിൽ കാത്തുനിന്നാണ് ദർശനപുണ്യം നേടിയത്. കോപാകുലയായ ദേവി തൻ്റെ ഭർത്താവിൻ്റെ മരണത്തിന് കാരണക്കാരനായ സ്വർണപ്പണിക്കാരനെ വധിക്കുന്ന ഭാഗം ബുധനാഴ്‌ച രാവിലെ തോറ്റംപാട്ടുകാർ പാടും.


വ്യാഴാഴ്ച‌ രാവിലെ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗമാണ് പാടുന്നത്. ദേവിയുടെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഭക്തർ പൊങ്കാല അർപ്പിക്കുന്നത്.


വ്യാഴാഴ്ച രാവിലെ 9.45-ന് ശുദ്ധപുണ്യാഹത്തെ തുടർന്ന് പൊങ്കാലച്ചടങ്ങുകൾ ആരംഭിക്കും.


ആരോഗ്യം, പോലീസ്, നഗരസഭ, അഗ്നിരക്ഷാ സേന, കെഎസ്ആർടിസി, റെയിൽവേ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം പൊങ്കാല മേഖലയിലുണ്ടാകും. വിവിധ റെസിഡെൻസ് അസോസിയേഷനുകളും ഭക്തസംഘടനകളും പൊങ്കാലയ്ക്കെത്തുന്നവരുടെ സഹായത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ചൊവ്വാഴ്‌ച മുതൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ തലസ്ഥാനത്തെത്തിത്തുടങ്ങി.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra