വികാരിയച്ചൻ നിർദേശിച്ചു പൂങ്കാവ് ഇടവകയിൽ വനിത 'കൈക്കാരനാ'യി

വികാരിയച്ചൻ നിർദേശിച്ചു പൂങ്കാവ് ഇടവകയിൽ വനിത 'കൈക്കാരനാ'യി
വികാരിയച്ചൻ നിർദേശിച്ചു പൂങ്കാവ് ഇടവകയിൽ വനിത 'കൈക്കാരനാ'യി
Share  
2025 Mar 11, 04:18 AM
MANNAN

കലവൂർ : ആണുങ്ങൾമാത്രം ചുമതലവഹിച്ചിരുന്ന കൈക്കാരന്മാരുടെ ഇടയിലേക്ക് വനിതയെ തിരഞ്ഞെടുത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട് പൂങ്കാവ് ഇടവക. പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയിൽ മൂന്നുകൈക്കാരത്തിൽ ഒന്ന് വനിതയാണ്.


ഞായറാഴ്‌ച പള്ളിയിൽ നടന്ന ചടങ്ങിൽ മറ്റു രണ്ട് ആണുങ്ങൾക്കൊപ്പം പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിൽ (39) സത്യപ്രതിജ്ഞചെയ‌് ചുമതലയേറ്റു. കെ.എൽ.സി. ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനിൽ.


പള്ളിക്കത്തയിൽ എൻ.ഡി. സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നിവരാണ് മറ്റു കൈക്കാരന്മാർ, പള്ളിവികാരി ഫാ. സേവ്യർ ചിറമേൽ കൈക്കാരരുടെ സ്ഥാനത്തേക്ക് വനിതയെക്കൂടി തിരഞ്ഞെടുക്കണമെന്ന് അജപാലകസമിതിയോട് നിർദേശിച്ചു. രണ്ടാഴ്‌ച മുൻപ് അജപാലകസമിതിയുടെ തീരുമാനം കൊച്ചി രൂപതയും അംഗീകരിച്ചു.


'കാലത്തിനനുസരിച്ച് മാറ്റംവേണം, പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വേണമെന്ന ചിന്തയാണ് ഇങ്ങനെയൊരു തീരുമാനത്തിനു പ്രേരിപ്പിച്ചത് -ഫാ. സേവ്യർ പിറമേൽ പറയുന്നു. ലത്തീൻ കത്തോലിക്ക പള്ളികളിൽ അപൂർവമായിട്ടാണ് ഈ പദവിയിലേക്ക് വനിത വരുന്നതെന്നും അദ്ദേഹം പറഞ്ഞു.


പള്ളിയുടെ സാമ്പത്തികകാര്യങ്ങളിലും സ്ഥാവരജംഗമ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിലും വികാരിയച്ചനെ സഹായിക്കുകയെന്നതാണ് കൈക്കാരരുടെ ജോലി. നിസ്വാർഥ സേവനമായി രണ്ടുവർഷത്തേക്കാണ് ചുമതല. 24 അംഗ അജപാലകസമിതിയിൽ മൂന്നുസ്ത്രീകളുമുണ്ട്.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2