
ഗുരു നവോത്ഥാനത്തിന്റെ
ആധാരശിലയിട്ട യുഗപ്രഭാവൻ
തലശ്ശേരി: പൗരാണിക ക്ഷേത്രങ്കൽപ്പവും, ആരാധനക്രമവുമെല്ലാം മാറ്റിമറിച്ചാണ് ഗുരു നൂതനമായ ക്ഷേത്ര സംസ്ക്കാരം വളർത്തിയെടുത്തതെ ന്ന്ശിവഗിരി മഠം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചത്.
നവോത്ഥാനത്തിന് ആധാരശിലയിട്ടത്137 വർഷങ്ങൾക്ക് മുമ്പ് അരുവിപ്പുറത്തായിരുന്നു. ഗുരു അവിടെ പ്രതിഷ്ഠ നടത്തിയപ്പോൾ , .
ദൈവത്തെക്കുറിച്ചോ, ദേവാലയത്തെക്കുറിച്ചോ . പരാമർശിക്കാതെ മനുഷ്യനെക്കുറിച്ചാണ് പറഞ്ഞത്.സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തെയാണ് ഗുരു സ്വപ്നം കണ്ടത്. 40 വർഷത്തെ ഗുരുവിന്റെ ആത്മീയ കർമ്മകാണ്ഡത്തിൽ ബോധനവും, പിന്തള്ളപ്പെട്ട മനുഷ്യരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമായിരുന്നു.
മനുഷ്യന് മനുഷ്യനായിജീവിക്കാനുള്ളഅവസ്ഥാവിശേഷത്തിനായിരുന്നുവെന്ന് കാണാം. ആദ്ധ്യാത്മിക അടിത്തറയിൽ നിന്ന് കൊണ്ട് ധ്യാനത്തിന്റേയും മൗനത്തിന്റെയും പാതയിലേക്ക് മറ്റ് സന്ന്യാസിമാർ ഒതുങ്ങി നിന്നപ്പോൾ ,ആ പാത വെടിഞ്ഞ്, മനുഷ്യ പക്ഷത്ത് ഉറച്ച് നിൽക്കുകയായിരുന്നു ഗുരുദേവൻ. അശാസ്ത്രീയതക്കും, അനാചാരങ്ങൾക്കുമെതിരെ ഗുരു നിരന്തരം പോരാടി. അന്ധതയെ തുടച്ചു മാറ്റാൻ നിരന്തരം ശ്രമിച്ചു. .
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, പ്രബുദ്ധ കേരളമെന്ന് നാം വിശേഷിപ്പിക്കുന്ന സംസ്ഥാനത്ത് കൂടൽമാണിക്യ ക്ഷേത്രത്തിൽ ബ്രാഹ്മണ മേധാവിത്വം കൊടികുത്തി തിമർത്താടുകയാണ്.
പിന്നോക്ക ദളിത് വിഭാഗങ്ങളെ ഇന്നും ക്ഷേത്ര കവാടങ്ങളിൽ നിന്നും ആട്ടിയോടിക്കുകയാണ്. ഗുരുവിന്റെ മാനവികദർശനത്തെ എത്രമാത്രം നമുക്ക് അർത്ഥപുഷ്ടമാക്കാനായി എന്ന ആത്മപരിശോധന നടത്തനാവണം.
ആത്മിയമായ ഔന്നത്യത്തിലൂടെ, സമകാലീന
ജീവിത വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ഗുരു ഉദ്ബോധിപ്പിച്ചത്. തിരിച്ചറിവിന്റെ വിദ്യാഭ്യാസം അകന്ന് പോയതാണ് പുതു തലമുറ വഴി മാറി സഞ്ചരിക്കുന്നത്. അജ്ഞതയാണ് എല്ലാ സാമൂഹ്യ വിപത്തുകൾക്കും കാരണമെന്ന് കാണാം.
പ്രധാന ദേവാലയം വിദ്യാലയമാകണമെന്ന് ഗുരു ഓർമ്മിപ്പിച്ചത് അത് കൊണ്ടാണ്.
സാധാരണക്കാരിൽശാസ്ത്രീയ അവബോധമുണ്ടാക്കുവാനാണ് ഗുരു ശ്രമിച്ചതി.
ആരാധനയിലൂടെ, ക്ഷേത്ര സങ്കൽപ്പത്തിലൂടെ ഗുരു വിവക്ഷിച്ചതും ഇതു തന്നെയാണ്. നമ്മുടെ ആത്മാംശത്തെ കണ്ടെത്താൻ ക്ഷേത്രങ്ങളിലൂടെ ആരാധനയിലൂടെ സാധിതമാകണം. ഇതിന്ശക്തവും ധീരവുമായ തീരുമാനങ്ങളിലൂടെ മാത്രമേ അനാചാരങ്ങളെ തുടച്ചു മാറ്റാനാവൂ.
ചടങ്ങിൽ ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഭക്തൻമാരുടെ ഒരു സംഘടനയുണ്ടാക്കാനും, അതു വഴി ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കാനാവണമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. രാസലഹരിയിൽ അകപ്പെട്ട് പോയ ഒരു അസുര സമൂഹം നമ്മെ ഭയപ്പെടുത്തും വിധം വളർന്നു വരികയാണെന്ന് ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടി. പുതിയ തലമുറയെ ക്ഷേത്ര സംസ്ക്കാരവുമായി ബന്ധപ്പെടുത്താൻ ഷർട്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജ്ഞാനോദയ യോഗം പ്രസിഡണ്ട്
അഡ്വ: കെ.സത്യൻ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ, സ്വാമി പ്രേമാനന്ദ, പൊയിലൂർ രവീന്ദ്രൻ , കണ്ണുർ എ.എസ്.പി.കെ.വി.വേണുഗോപാൽ ഐ.പി. എസ് സംസാരിച്ചു. ഡയറക്ടർമാരായ സി. ഗോപാലൻസ്വാഗതവും, കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.
ഇന്ന് വൈ: 6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യഭാഷണം നടത്തും.
ചിത്ര വിവരണം: ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

സബർമതി ഫുഡ് ഫെസ്റ്റിവെൽ
ഏപ്രിൽ മുന്നാം വാരം
മാഹി: സബർമതി ഇന്നോവേഷൻ& റിസർച്ച് ഫാണ്ടേഷന്റെ നേത്യതത്തിൽ ഏപ്രിൽ മൂന്നാം വാരം ഫുഡ് ഫെസ്റ്റി വെൽ നടക്കും. മാഹി സർവ്വിസ് സഹകരണ ബേങ്ക് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മുൻ ആഭ്യന്തര മന്ത്രി ഇ വൽസരാജ് ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ പി.സി. ദിവാനന്ദൻ അധ്യക്ഷത വഹിച്ചു. മാഹി കോളജ് മുൻ പ്രിൻസിപ്പാൽ വി.. കെ വിജയൻ , അസിസ് മാഹി, ആനന്ദ് കുമാർ പറമ്പത്ത്, സജിത്ത് നാരായണൻ , അനിൽ വിലങ്ങിൽ, സത്യൻ കോളോത്ത്, ജീജേഷ് കുമാർ ചാമേരി, ശ്രീജേഷ് എം.കെ, പ്രജിത്ത് പി.വി എന്നിവർ സംസാരിച്ചു.
101 അംഗ കമിറ്റി രു പികരിച്ചു.
ഭാരാവാഹികൾ .
ഇ വൽസരാജ്, രമേശ് പറമ്പത്ത് എം എൽ എ (മുഖ്യ രക്ഷാധികാരികൾ)
കല്ലാട്ട് പ്രേമചന്ദ്രൻ (രക്ഷാധികാരി)പി.സി.ദിവാനന്ദൻ (ചെയർമാൻ) വൈസ് ചെയർമാൻ :അസിസ് മാഹി , കെരാധാകൃഷ്ണൻ
, പി. രവിന്ദ്രൻ ടി.വിസജീത .വി.കെ വിജയൻ
(ജനറൽ കൺവീനർ) കൺവീനർ :സജിത്ത് നാരായണൻ , സുമി കെ.പി. കോഡിനേറ്റർ : മുഹമ്മദ് മുബാഷ്.
ജേ : കോഡിനേറ്റർ : ജിജേഷ് കുമാർ ചാമേരിട്രഷറർ: രാജേഷ് വി ശിവദാസ്പ്രോഗ്രാം കമിറ്റി ചെയർമാൻ :
ആനന്ദ് കുമാർ പറമ്പത്ത്.പബ്ലിസിറ്റി കമിറ്റി ചെയർമാൻ :അൻസിൽ അരവിന്ദ് .ഓപറേഷൻസ് കമിറ്റി
ചെയർമാൻഅനിൽ വിലങ്ങിൽ .

ജഗന്നാഥ സവിധം സാമൂഹ്യ വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രം.
ചാലക്കര പുരുഷു
തലശ്ശേരി : ജഗന്നാഥ ക്ഷേത്രം സ്ഥാപിതമായ നാൾ തൊട്ടിന്നു വരെ സാമൂഹ്യമാറ്റത്തിന് ഊർജ്ജം നൽകിയ ദേവഭൂമികയാണ്. ഗുരുദേവ ദർശനത്തിൽ നിന്ന് ഉയിർ കൊണ്ട് , മാനുഷികമൂല്യങ്ങൾക്കും , മനുഷ്യതക്കും വേണ്ടി എന്നും നിലകൊണ്ട മാതൃകാ സ്ഥാനമാണിത്.
ക്ഷേത്ര പ്രവേശനം അധ:സ്ഥിതർക്ക് നിഷേധിക്കപ്പെട്ട ഒരു കാലത്ത് ,അവർക്ക് വേണ്ടി തലശ്ശേരിയിൽ ആരാധനാലയം സ്ഥാപിച്ച ഗുരുവിന് തന്നെ, തന്റെ ഉദ്ദേശലക്ഷ്യങ്ങൾ നടക്കാതെ വന്നപ്പോൾ , നിശബ്ദ വിപ്ലവം നടത്തേണ്ടി വന്നിട്ടുണ്ട്. ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരുവിന് . താൻ പ്രതിഷ്ഠ നടത്തിയ ജഗന്നാഥക്ഷേത്രത്തിൽ ചില യാഥാസ്ഥികരിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപ്പോഴും എതിർപ്പുകൾക്ക് മുന്നിൽ ക്ഷേത്ര വാതിൽ അടഞ്ഞു തന്നെ കിടന്നത് ഗുരുമനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. ഹരിജനങ്ങൾക്ക് പ്രവേശനം നൽകരുതെന്ന് കാണിച്ച് 250 പേർ ഒപ്പിട്ട ഹരജിയാണ് നൽകിയിരുന്നത്.
ഇത് സംബന്ധിച്ച് വിളിച്ചു ചേർത്ത അനുരജ്ഞന യോഗംതീരുമാനമാകാതെ വന്നപ്പോൾ, മൂർക്കോത്ത് കുമാരനെ പോലുള്ള പുരോഗമനവാദികൾ ഹരിജന പ്രവേശനത്തിന് ഒരു വർഷത്തെ സാവകാശം അഭ്യർത്ഥിച്ചു. അതിനിടെഅപ്രതീക്ഷിതമായി വേനൽ മഴ പെയ്തൊഴിഞ്ഞപ്പോൾ , അതേ വരെ മൗനം പാലിച്ച ഗുരു ,ചുറ്റിലും നിന്നവരോടായി പതിഞ്ഞ സ്വരത്തിൽ ഗുരു ചോദിച്ചു എന്താ... വർഷം ഒന്നു കഴിഞ്ഞില്ലേ?
ഇനി അവരെ പ്രവേശിപ്പിച്ചു കൂടേ? കടുത്ത എതിർപ്പ് പ്രകടിപ്പിച്ചവരെല്ലാം പെട്ടെന്ന് മൗനികളായി. ഗുരുവിലെ ദൈവികത്വം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അതോടെ ഏവർക്കും ക്ഷേത്രത്തിനകത്തേക്ക് പ്രവേശനവുമായി.
1925 ൽ കാളാണ്ടി ഗോവിന്ദൻ പ്രസിഡണ്ടായിരിക്കെയാണ് എല്ലാവർക്കും പ്രവേശനം സിദ്ധിച്ചത്.
ക്ഷേത്രനിർമ്മിതിക്കായി ഗുരുവിനെ ക്ഷണിക്കാൻ പോയ വരതൂർകാണിയിൽ കുഞ്ഞിക്കണ്ണൻ കായലിൽആടിയുലഞ്ഞ ബോട്ടിൽ അപകടം മുന്നിൽ കണ്ട് നിലവിളിച്ചു പോയി. കാര്യം മനസ്സിലാക്കിയ ഗുരു, കുഞ്ഞിക്കണ്ണനോട് പറഞ്ഞത് ,' ഈശ്വര കാര്യങ്ങൾക്കായി പോകുന്നവരെ ഈശ്വരൻ തന്നെ രക്ഷിച്ചു കൊള്ളുമെനായിരുന്നു.
സംഘടിച്ച് ശക്തരാകുവിൻ എന്ന ഗുരുവിന്റെ സന്ദേശം ആദ്യമായി പ്രാവർത്തികമായത് നലശ്ശേരിയിലായിരുന്നു. ക്ഷേത്രത്തിന്കുറ്റിയടിക്കുന്നതിന്റെ തലേനാൾ ജനങ്ങളാകെ ഗുരുവിന്റെ ഉപദേശം മാനിച്ച് സംഘടിച്ചെത്തിയതാണ് ക്ഷേത്രനിർമ്മിതിക്ക് കരുത്തായത്.
നിനച്ചിരിക്കാതെ ഒരു നാൾ ക്ഷേത്ര പ്രവേശനവഴിയിൽ ഒരു ബോർഡ് തെളിഞ്ഞ് നിന്നത് ഗുരു ഭക്തരെ ഞെട്ടിക്കുന്നതായിരുന്നു. മുഹമ്മദീയർക്ക് പ്രവേശനമില്ല. എന്ന ആ ബോർഡ് ഏറെ വിവാദങ്ങൾക്കും വഴി വെച്ചു .
ഗുരുവിന്റെ ഒടുവിലത്തെ ശിഷ്യനായ സ്വാമി ആനന്ദതീർത്ഥന്റെ അതിശക്തമായ ചെറുത്ത് നിൽപ്പാണ് ഒടുവിൽ ബോർഡ് തന്നെ അപ്രത്യക്ഷമാകുന്നതിന് ഇടയാക്കിയാണ്.
1978 ഫിബ്രവരി 23 മുതൽ 25 വരെ ആനന്ദതീർത്ഥർ നിരാഹാരം കിടന്നു.
ഒരു ക്ഷേത്രത്തിന്റെ മുഹൂർത്തിക്കല്ല് സാധാരണക്കാരനായ കൊറ്റ്യത്ത് രാമുണ്ണിയെക്കൊണ്ടാണ് ഗുരു നിർവഹിപ്പിച്ചത്. മറ്റൊരു ക്ഷേത്രത്തിലും ഇങ്ങനെയൊരു അനുഭവമുണ്ടാകില്ല.
ഗുരുദേവ കരങ്ങൾ കൊണ്ട് നടത്തിയ ദേവ പ്രതിഷ്ഠകൾക്കുമപ്പുറം, ഇവിടെയുള്ള പല പ്രമുഖരും മറ്റ് പല ദേവതകളേയും കുടിയിരുത്താൻ ശ്രമിച്ചെങ്കിലും, ഗുരു അവരോടായി പറഞ്ഞത് , ഈദേവന്മാരെ ഭജിച്ചാൽ, സർവ്വ അഭീഷ്ടങ്ങളും സാധിതമാകുമെന്നായിരുന്നു.
ക്ഷേത്രത്തിന് ചുറ്റിലുമുള്ള നിരക്ഷരരായ പാവപ്പെട്ടവരെ സംസ്കൃതംപഠിപ്പിക്കാൻ അരക്കാട്ടേരി കോരപ്പൻ ഗുരിക്കളെ നിയോഗിചത് ഗുരു തന്നെയായിരുന്നു. ഇത് പിന്നീട് സംസ്കൃതവിദ്യാലയം സ്ഥാപിതമാകുന്നതിന് കാരണമായി.
ആത്മാഭിമാനത്തോടെ പിന്നോക്കക്കാർക്ക് ഇളനീർവെപ്പും,ഇളനീരഭിഷേകവും നടത്താൻ അവരെജഗന്നാഥക്ഷേത്രത്തിലേക്ക് തിരിച്ചുവിട്ടത് ഗുരുവായിരുന്നു. 1912-ൽ ഗുരു സ്വന്തം കൈകളാലാണ് ഈ ക്ഷേത്രത്തിലേക്ക് മാത്രമായി കർമ്മം നടത്തിയത് ജാതിവ്യത്യാസമില്ലാതെ ഏവർക്കും പ്രവേശനമുള്ള ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പേരാണ് ഗുരു ഈക്ഷേത്രത്തിന് നൽകിയത്.
യൂറോപ്യൻ ഉദ്യോഗസ്ഥരായ വില്യം ലോഗൻ,മെക്കാറിസൻ സായ്പ്, എക്കേക്ക് എന്നിവർ ക്ഷേത്രനിർമ്മാണത്തിന് ഏറെ സഹായങ്ങൾ ചെയ്തിരുന്നു.
ക്ഷേത്രം സ്ഥാപിതമായ ദിവസം തന്നെ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം ശിവഗിരി മഠത്തിലേക്ക് ഗുരു എഴുതി രജിസ്റ്റർ ചെയ്യുകയായിരുന്നു.
ലോകത്താദ്യമായി ഒരു ചരിത്ര പുരുഷന്റെ പൂർണ്ണ കായ പ്രതിമ അവർ ജീവിചാരിക്കുമ്പോൾ ഉണ്ടായിട്ടില്ല. ഗുരുവിന്റെ ജീവൻ തുടിക്കുന്ന പഞ്ചലോഹപ്രതിമയാണ് ചരിത്രമായി മാറിയത്.

ഗുരു ശിഷ്യനായ കുമാരസ്വാമി സന്ന്യാസിയുടെ ഛായാപടം ജഗന്നാഥക്ഷേത്രം മ്യൂസിയത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു
ദുരിത നിവൃത്തി
യാത്രയുമായി
ബിഡിജെഎസ്
തലശ്ശേരി: വന്യജീവി - മനുഷ്യ സംഘർഷം: ശാശ്വത പരിഹാരം കാണുക, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ആയുഷ്ഭാരത പദ്ധതി കേരളത്തിൽ നടപ്പിലാക്കുക, തെരുവ് നായ ആക്രമണം -മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് ശാശ്വത പരിഹാരം കാണുക ബിഡിജെഎസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ടിന്റെ നേതൃത്വത്തിൽ ദുരിത നിവൃത്തി യാത്ര മാർച്ച് 28 ,29 തീയതികളിൽ നടത്താൻ ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തിരുവങ്ങാട് നാലുകെട്ടിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു യോഗത്തിൽ
പൈലി വാത്യാട്ട് ജില്ലാ അധ്യക്ഷന്റെ ചുമതല ഏറ്റെടുത്തു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ വി അജിയെ യോഗം അനുമോദിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ഇ. മനീഷ്, ജിതേഷ് വിജയൻ,ബി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി നിർമല അനിരുദ്ധൻ, കെ കെ സോമൻ , താടി സുരേന്ദ്രൻ , എ കെ സതീഷ് ചന്ദ്രൻ , എം കെ പ്രഭാകരൻ , ശ്രീനിവാസൻ പനക്കൽ , ടി എ ചന്ദ്രൻ , പി എം ജയരാജൻ, എം കെ രാജീവൻ , സി കെ വത്സരാജൻ, ടി കെ ബിന്ദു , ടി കെ പത്മപ്രഭ , ഗീതാ രാമകൃഷ്ണൻ , കെ ജി മോഹൻദാസ് , സുരേന്ദ്രൻ വീർപ്പാട്സംസാരിച്ചു.
.
ചിത്രവിവരണം:സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംസാരിക്കുന്നു

ബിഡിജെഎസ് ജില്ലാ അധ്യക്ഷനായി പൈലി വാത്യാട്ട് ചുമതല ഏറ്റെടുക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.

കതിരൂർ സർവ്വീസ് സഹകരണ ബാങ്കിൽ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആചരിച്ചു
വനിതാ ദിനത്തിൽ ബാങ്കിലെ വനിതാ ജീവനക്കാർ പുതിയകാലത്ത് പുതു കൃഷി എന്ന ആശയം മുൻനിർത്തി ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് തുടക്കം കുറിച്ചു. ബാങ്കിന്റെ ചോനാടം ശാഖയിൽ വനിതാ ജീവനക്കാർ ആരംഭിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംപി ശ്രീഷ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ചേർന്നുള്ള കൃഷി വനിതകളുടെ മുൻനിർത്തി ബാങ്കിന്റെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ ഇതിനകം ആരംഭിച്ചത് മാതൃകാപരമാണെന്ന് പ്രസിഡണ്ട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് ഡയറക്ടർ എ.വി ബീന അധ്യക്ഷത വഹിച്ചു. സുസ്മിത, കണ്ടിയൻ ഷീബ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് മാനേജർ ലളിത സ്വാഗതം പറഞ്ഞു.
പച്ചക്കറി പയർ വർഗ്ഗങ്ങൾ തുടങ്ങിയവയുടെ വിളവെടുപ്പ് എരഞ്ഞോളി, എരുവട്ടി, കതിരൂർ പ്രദേശങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്നതാണെന്നും ചക്ക സംഭരണം, കരനെൽകൃഷി തുടങ്ങിയവ ആരംഭിക്കുന്നുണ്ടെന്നും ചടങ്ങിൽ അറിയിച്ചു.

ആഫ്റ്റർ കെയർ ഹോം
അന്തേവാസിയെ കാണാനില്ല
തലശ്ശേരി: എരഞ്ഞോളി ആഫ്ൾആഫ്റ്റർ കേയർ ഹോമിലെ അന്തേവാസിയായ 18 കാരൻ അമലിനെ കാണാതായി - കേൾവിക്കുറവും സംസാരശേഷി ക്കുറവും ഉള്ള അമലിനെ ഇക്കഴിഞ്ഞ ഫിബ്രവരി 25 മുതലാണ് കാണാതായതെന്ന് ആഫ്റ്റർ കേയർ ഹോം സുപ്രണ്ട് തലശ്ശേരി പോലീസിൽ പരാതി നൽകി - തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0490-2323352,അല്ലെങ്കിൽ 9497 980881 നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പാലക്കാട്ടെ മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിലായിരുന്ന അമലിനെ, പ്രായപൂർത്തിയായതിനെ തുടർന്നാണ് ഏതാനും മാസം മുൻപ് തലശേരിയിലെ ആഫ്റ്റർ കേയർ ഹോമിലേക്ക് മാറ്റിയിരുന്നത്. അമലിന് 150 സെന്റിമീറ്റർഉയരമുണ്ട് - ഇരു നിറമാണ്. നെറ്റി കയറിയ നിലയിൽ കുറ്റി മുടിയുണ്ട്. മുഖത്ത് മൂക്കിന് താഴെ ഇടത് വശത്ത് കറുത്ത മറുകുമുണ്ട് - (പടം
പുല്ല്യോട് ശ്രീകുർമ്പക്കാവ് താലപ്പൊലി മഹോത്സവം
ഇന്ന് കൊടിയേറും - വ്യാഴാഴ്ച സമാപിക്കും
തലശ്ശേരി : നാനാ ജാതി, മതസ്ഥരായ പതിനായിരങ്ങൾക്ക് ദർശന സായൂജ്യമേകുന്ന പുല്ല്യോട് ശ്രീ കൂർമ്പക്കാവിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഇന്ന് (ചൊവ്വ) ഉച്ച 1-30 ന് കൊടിയേറും - വ്യാഴാഴ്ച (മാർച്ച് 13 ന് ] ഉച്ച 2-30 ഓടെ സമാപിക്കും.. ഉത്സവത്തിന്റെ ഒന്നാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് അടിയറ വരവ്, ചോമപ്പൻ വരവ് രാത്രിയിൽ ടോപ് സിംഗർ മത്സര പരിപാടിയിലൂടെ പ്രശസ്തി നേടിയ മേഘന, കൈരളി പട്ടുറുമ്മാ ൽ താരം ശ്യാംലാൽ, ബാസിൽ, ഷിജു, മോനിഷ, ഐശ്വര്യ എന്നിവർ സംബന്ധിക്കുന്ന റെഡ് ഐഡിയാസ് മെഗാ ഗാനമേളയും ഉണ്ടാവും. രണ്ടാം ദിവസമായ ബുധനാഴ്ച വൈകിട്ട് 5.30 ന് താലപ്പൊലി എടുക്കൽ, 6 ന് കലശ ഘോഷയാത്ര, 8.30 ന് മെഗാ ഗാനമേളയും, രാത്രി 10 ന് യുവജന നള്ളച്ചേരി ജനകീയ കാഴ്ചക്കമ്മിറ്റി ഒരുക്കുന്ന കാഴ്ച വരവും ഉണ്ടാവും. കലശഘോഷയാത്രക്ക് ഡി.ജെ. ശബ്ദ കോലാഹലം അനുവദിക്കില്ലെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച പുലർച്ചെ മുതൽഉദയാസ്തമന പൂജ, ആയിരത്തിരിയും കലശം പൊന്തലും തുടങ്ങി ഉച്ച 2 ന് ഭഗവതിയെ തേരേറ്റൽ, തുടങ്ങിയ ചടങ്ങുകൾ നടക്കും. ഉച്ചയ്ക് എരുവട്ടി, പാനുണ്ട, കോഴൂർ, ഓലായിക്കര, ദേശവാസികളും സേവാ സമിതിയും ചേർന്നൊരുക്കുന്ന പ്രസാദ സദ്യയും ഉണ്ടാവും - 2.30 ന് മുളക്ഏറ് ചടങ്ങും തുടർന്ന് നടയടച്ച് കാവിറങ്ങലും നടക്കുന്നതോടെ ഈ വർഷത്തെ താലപ്പൊലി ഉത്സവം സമാപിക്കും. കാരായി ദിനേശൻ, ശ്രീജേഷ് പടന്നക്കണ്ടി, കെ.ബിജു, കെ. അനൂപ് എന്നിവർ ഉത്സവ ചടങ്ങുകളും അനുബന്ധ പരിപാടികളും വിശദീകരിച്ചു.-

സിഡ്‌നിയിൽ വേൾഡ് മലയാളി കൗൺസിലിന് പുതു നേതൃത്വം.
സിഡ്‌നി: സിഡ്‌നിയിൽ ‘ലക്സ് ഹോസ്റ്റ് - കേരള തട്ടുകട’ റെസ്റ്റോറന്റിൽ വെച്ച് നടന്ന വേൾഡ് മലയാളി കൗൺസിൽ AGM-ൽ നിയാസ് കണ്ണോത്ത് ചെയർമാനായും, ദീപ നായർ പ്രെസിഡന്റായും 2025-27 ടേമിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

ലിസ ബിനു (സെക്രട്ടറി & പബ്ലിക് ഓഫീസർ), അസ്‌ലം ബഷീർ (ട്രെഷറർ), ഡോ. ബാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), അനീഷ സ് പണിക്കർ (ജോയിന്റ് സെക്രട്ടറി), ഷിജു അബ്ദുൽഹമീദ് (എക്സിക്യൂട്ടീവ് മെമ്പർ), കിരൺ ജിനൻ (എക്സിക്യൂട്ടീവ് മെമ്പർ), സിദ് നായർ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരും വിവിധ ചുമതലകളിൽ തെരഞ്ഞെടുക്കപ്പെട്ടു.
WMC ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ റീജിയണൽ ചെയർമാൻ കിരൺ ജയിംസിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

വി. പി. ഹമീദ് നിര്യാതനായി:
ചൊക്ലി: റജിസ്ട്രാർ ഓഫീസിന് സമീപം "ഷറഫ"'ൽ താമസിക്കുന്ന പെരിങ്ങത്തൂരിലെ കാവുകളങ്ങര വി. പി. ഹമീദ് (75)നിര്യാതനായി.
ചൊക്ലിയിലെ വ്യാപാരിയായിരുന്നു.
പെരിങ്ങത്തൂരിലെ പരേതരായ മുഹമ്മദ് മുസലിയാരുടേയും,
കാവ് കുളങ്ങര അയിച്ചുവിന്റെയും മകനാണ്.
ഭാര്യ: പടിഞ്ഞാറേ കാട്ടിൽ സൗദ (ചൊക്ലി).
മക്കൾ: ഷംസീർ (ദുബായ്), ഷാഹിദ, ഷഹറോസ്.
മരുമക്കൾ: ഷംസീന (ചൊക്ലി), കെ. ബി. ലത്തീഫ് (ഖത്തർ), അജ്മൽ (പാറക്കൽ - സൗദി അറേബ്യ).
സഹോദരങ്ങൾ: മൊയ്‌തീൻ കുട്ടി, കെ. വി. കെ. അബുബക്കർ ഹാജി പെരിങ്ങത്തൂർ (വ്യാപാരി റയ്ച്ചൂർ, പെരിങ്ങത്തൂർ ദറസ് യത്തീം ഖാന കമ്മിറ്റി അംഗം), പാറോത്ത് കണ്ടി സൈനബ ഹജ്ജുമ്മ, പരേതനായ അബ്ദുറഹ്മാൻ.
ജനാസ നിസ്കാരം: ഇന്ന് തിങ്കളാഴ്ച (10/03/2025) ഉച്ചയ്ക്ക് 12 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിൽ.
ശേഷം 1 മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ നടക്കുന്ന നമസ്ക്കാരാനന്തരം
ഖബറടക്കം നടക്കും.


സൗഹാർദ്ദ പെരുമ
വിളിച്ചോതി
നോമ്പ് തുറയും,
ഇഫ്താർ സംഗമവും.
ചൊക്ലി: വിപി ഓറിയൻ്റൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ കൂട്ടമായി സംഗമിക്കുന്ന, മെഗാ അലുംനി(1962-2010 batch) വരുന്ന ഏപ്രിൽ മാസം 26/27 തിയ്യതികളിലെ ഒത്തുചേരലിന്റെ മുന്നോടിയായി പൂർവ്വ വിദ്യാർത്ഥികളും, സ്കൂൾ അധ്യാപകരും ഒത്തു ചേർന്ന് നോമ്പ് തുറയും ഇഫ്താർ സംഗമവും ഒരുക്കി.
ഭക്ഷണ പന്തലിൽ വിഭവങ്ങൾ ഒരുക്കിവെച്ച്,
പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേട്ടയുടൻ, സഹോദര്യത്തിന്റ പ്രതീകമായി എല്ലാവരും നോ മ്പു തുറന്നു. വിവിധ തരം മധുര പാനീയങ്ങൾക്ക് പുറമെ വിഭവ സമൃതമായ, ഈത്തപ്പഴവും മധുര പഴങ്ങളും, പല തരങ്ങളായുള്ള എണ്ണ പലഹാര ങ്ങളും, സംഘാടകർ ഇഫ്താർ പന്തലിൽ ഒരുക്കി യപ്പോൾ സ്കൂൾ നോമ്പുത്തുറ സുഭിക്ഷമായി.
സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും പഠിപ്പി ക്കുന്നവരും, നേരെത്തെ പഠിച്ചിറങ്ങിയവരും, സ്ഥലത്തെ വിശിഷ്ടാതിഥികളും എല്ലാവരും കൂടി സ്കൂൾ തിരുമുറ്റത്ത് ഒത്തുകൂടിയപ്പോൾ ഇഫ്താ ർ സംഗമം മാനവ സൗഹൃദ്ധപെരുമ വിളിച്ചോതി.
ആബിദ് എകെ സ്വാഗതം പറഞ്ഞു, കുഞ്ഞി മൊ യ്‌തു മാഷ് അധ്യക്ഷം വഹിച്ച ഇഫ്താർ സംഗമം,
എൻഎ കരീം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ പ്ര ഭാഷണം ഡോ: ജലീൽ നടത്തി. പ്രധാന അധ്യാപ കൻ രമേശൻ മാഷ്, ദിനേശൻ മഠത്തിൽ, ഡോ: അബൂബക്കർ , പഞ്ചായത്ത് പ്രതിനിധി പ്രതീപൻ,
തിലകൻ മാഷ്, നാസർ മാഷ്, ആശംസകളും,

" വീര മങ്ക " അവാർഡ് വനിതാ A S I ശ്രീമതി രേഷിത റോഷിത്തിന്
മാഹി : അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു സുത്യര്ഹമായ സേവനത്തിനു " വീര മങ്ക " അവാർഡ് പുതുച്ചേരി ലെഫ്റ്റന്റ് ഗവർണർ ശ്രീ .കെ. കൈലാസനാഥനിൽ നിന്നും മാഹിയിലെ വനിതാ A S I ശ്രീമതി രേഷിത റോഷ്ജിത് സ്വീകരിച്ചു ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ N രംഗസ്വാമി , ആഭ്യന്തര മന്ത്രി നമശിവായം , ഡിജിപി ശാലിനി സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group