ആത്മപ്രദീപമായി ആറ്റുകാൽ; ഇന്ന് നടൻ ജയറാമും 101 കലാകാരന്മാരും പഞ്ചാരിമേളം അവതരിപ്പിക്കും

ആത്മപ്രദീപമായി ആറ്റുകാൽ; ഇന്ന് നടൻ ജയറാമും 101 കലാകാരന്മാരും പഞ്ചാരിമേളം അവതരിപ്പിക്കും
ആത്മപ്രദീപമായി ആറ്റുകാൽ; ഇന്ന് നടൻ ജയറാമും 101 കലാകാരന്മാരും പഞ്ചാരിമേളം അവതരിപ്പിക്കും
Share  
2025 Mar 09, 09:22 AM
vasthu
mannan

തിരുവനന്തപുരം : പൊങ്കാല ഉത്സവം അഞ്ചാംനാളിലേക്കു കടക്കുമ്പോൾ

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലേക്കുള്ള ഭക്തജനത്തിരക്കേറി. ശനിയാഴ്ച പകൽ വൻതിരക്കാണ് ക്ഷേത്രദർശനത്തിനുണ്ടായത്. ഞായറാഴ്‌ചമുതൽ പൊങ്കാലനാൾവരെ തിരക്കു കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണക്കാട് ശാസ്താക്ഷേത്രത്തിൽനിന്ന് ആറ്റുകാലിലേക്കുള്ള എഴുന്നള്ളത്ത് ഞായറാഴ്ച‌ നടക്കും.


മണക്കാട് ശാസ്താക്ഷേത്രത്തിൽ വെള്ളിയാഴ്‌ച ഉത്സവത്തിനു കൊടിയേറി. ആറ്റുകാലമ്മയുടെ സഹോദരനെന്നു വിശേഷണമുള്ള മണക്കാട് ശാസ്താവിന്റെ ആചാരപരമായ എഴുന്നള്ളത്തിനെ ക്ഷേത്രവും ഭക്തരും വരവേൽക്കും. നടൻ ജയറാമും 101 കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഞായറാഴ്ച വൈകീട്ട് 6-ന് ക്ഷേത്രത്തിനു മുന്നിൽ അരങ്ങേറും.


ഞായറാഴ്‌ച വൈകിട്ടാണ് എഴുന്നള്ളത്ത് പുറപ്പെടുന്നത്. ഈ സമയം ആറ്റുകാൽ ക്ഷേത്രനട അടച്ചിരിക്കും. മുന്നിലെത്തുന്ന ശാസ്‌താവിൻ്റെ എഴുന്നള്ളത്തിനു ക്ഷേത്രം ഭാരവാഹികൾ തട്ടപൂജ നടത്തും. തുടർന്ന് ക്ഷേത്രത്തിനു പിന്നിലൂടെ എഴുന്നള്ളത്ത് കൊഞ്ചിറവിള ഭഗവതിക്ഷേത്രത്തിലേക്കു പോകും. ആറ്റുകാലുമായി ബന്ധപ്പെട്ട മറ്റു ക്ഷേത്രങ്ങളിലേക്കും എഴുന്നള്ളത്ത് കടന്നുപോകും.


കോവലൻ ദേവിയുടെ നിർബന്ധത്തിനു വഴങ്ങി ദേവിയുടെ ചിലമ്പു വിൽക്കാൻകൊണ്ടുപോകുന്ന രംഗമാണ് ശനിയാഴ്‌ച തോറ്റംപാട്ടുകാർ പാടിയത്. കോവലനെ മധുരാനഗരത്തിലെ സ്വർണപ്പണിക്കാരൻ തന്റെ കുറ്റം മറച്ചുവയ്ക്കാൻ രാജ്ഞിയുടെ ചിലമ്പ് മോഷ്‌ടിച്ചതായി ചിത്രീകരിച്ച് രാജസന്നിധിയിലെത്തിക്കുന്ന ഭാഗമാണ് ഞായറാഴ്‌ച പാടുന്നത്.


ആറ്റുകാലിൽ ഇന്ന്


അംബ ഓഡിറ്റോറിയം


രാവിലെ 7 മുതൽ പുരാണപാരായണം, ഭക്തിഗാനമേള. 9-ന് ഓട്ടൻതുള്ളൽ, സംഗീതസദസ്സ്. വൈകീട്ട് 5-ന് വീണക്കച്ചേരി, രാത്രി 10-ന് മെഗാ ബാൻഡ് ഈവന്റ്. രാവിലെ 4.30-ന് പള്ളിയുണർത്തൽ, നിർമാല്യം, 5.30-ന് അഭിഷേകം, 6.40-ന് ഉഷപൂജ, ശ്രീബലി, 8.30-ന് പന്തീരടിപൂജ, 11,30-ന് ഉച്ചപൂജ, 12.30-ന് ഉച്ചശ്രീബലി, 1-ന് നട അടയ്ക്കൽ.


വൈകീട്ട് 5-ന് നടതുറക്കൽ, 6.45-ന് ദീപാരാധന, 7.15-ന് ഭഗവതിസേവ, രാത്രി 9-ന് അത്താഴപൂജ 9.30-ന് അത്താഴ ശ്രീബലി, 1-ന് നട അടയ്ക്കൽ.


അംബിക ഓഡിറ്റോറിയം


രാവിലെ 6-ന് ഭജന, പുരാണപാരായണം. വൈകീട്ട് 5-ന് ഗാനമേള, രാത്രി 8.30-ന് ശാസ്ത്രീയനൃത്തം, 11.30-ന് മോഹിനിയാട്ടം.


അംബാലിക ഓഡിറ്റോറിയം


രാവിലെ 5-ന് ഭജന, പുരാണപാരായണം. വൈകീട്ട് 5-ന് ഭജന, രാത്രി 7-ന് ശാസ്ത്രീയനൃത്തം, 11-ന് നൃത്തസന്ധ്യ.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra