
പ്രൊഫ. എസ്.ആർ. ഭട്ട് ഇന്ത്യയുടെ ദാർശനിക പാരമ്പര്യത്തിന്റെ വിശാലതയും ആഴവുമറിഞ്ഞ തത്ത്വചിന്തകൻ - സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
ന്യൂഡൽഹി : ഭാരതത്തിന്റെ ദാർശനിക പാരമ്പര്യത്തിന്റെ വിശാലതയും ആഴവും തിരിച്ചറിഞ്ഞ് അതിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ തത്ത്വചിന്തകനാണ് പ്രൊഫ. എസ്.ആർ. ഭട്ട് എന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി ഡിപ്പാർട്ട്‌മെന്റും ഇന്ത്യൻ കൌൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചും ശാന്തിഗിരി റിസർച്ച് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്വാമി.
ലോകത്ത് സ്‌നേഹവും സമാധാനവും ഐക്യവും നിലനിൽക്കുന്നതിന് പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടായിരുന്നു സ്വാമിയുടെ പ്രഭാഷണത്തിന്റെ തുടക്കം. വിപുലമായ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റു ഇടപെടലുകളിലൂടെയും തത്ത്വചിന്തയുടെ എല്ലാപ്രധാന മേഖലകളിലും ഗണ്യമായ സംഭാവനകൾ നൽകിയ ആളാണ് ഭട്ട്‌സാബ് എന്നറിയപ്പെടുന്ന പ്രൊഫസർ എസ്.ആർ. ഭട്ട്. അദ്ധേഹത്തിന്റെ ജ്ഞാനം കേവലം പുസ്തകങ്ങളിൽ നിന്നോ, പഠനകേന്ദ്രങ്ങളിൽ നിന്നോ മാത്രമുളളതല്ലെന്നും സത്യത്തിന്റെയും വിനയത്തിന്റെയും പാതയിലൂടെയുളള നിരന്തരമായ അന്വേഷണത്തിലൂടെ സായത്തമാക്കിയതാണെന്നും ആ അറിവിന്റെ വെളിച്ചം വരും തലമുറകൾക്ക് പ്രകാശമാകുമെന്നും സ്വാമി പറഞ്ഞു.
പ്രൊഫ. എസ്.ആർ . ഭട്ടിന്റെ ബഹുമാനാർത്ഥം ' ഭാരതീയ തത്ത്വചിന്തയിൽ ഉൾച്ചേർത്ത സംസ്‌കാരം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം മുൻ മഹാരാഷ്ട്ര ഗവർണറും, ഉത്തരാഖണ്ട് മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിംഗ് കൊഷ്യാരി നിർവഹിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ.സച്ചിദാനന്ദ മിശ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ തത്ത്വചിന്തയിൽ പ്രൊഫ. എസ്.ആർ.ഭട്ടിന്റെ സംഭവനകളെ കോർത്തിണക്കിയ പ്രത്യേക പതിപ്പ് 'ഓൺ ടു പെർഫക്ഷൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
ചടങ്ങിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മുൻ ഗവർണർ പൊന്നാട ചാർത്തി ആദരിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം മുൻ മേധാവി പ്രൊഫ. ബാലഗണപതി ദേവരകൊണ്ട, ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഫെലൊ പ്രൊഫ. കെ. ഗോപിനാഥൻ പിള്ള , ന്യൂഡൽഹി ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.റാം മാധവ്, പത്മശ്രീ ജേതാവും എൻ.സി.ആർ.റ്റി.മുൻ ഡയറക്ടറുമായ പ്രൊഫ ജഗമോഹൻ സിംഗ് രാജ്പുത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാർച്ച് 5, 6 തീയതികളിലായി നടക്കുന്ന സെമിനാറിന് മാർച്ച് 6 വ്യാഴാഴ്ച സമാപനമാകും.
ഫോട്ടോ : പ്രൊഫ. എസ്.ആർ. ഭട്ടിന്റെ ബഹുമാനാർത്ഥം ' ഭാരതീയ തത്ത്വചിന്തയിൽ ഉൾച്ചേർത്ത സംസ്‌കാരം' എന്ന വിഷയത്തിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സെമിനാറിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംസാരിക്കുന്നു
ഡൽഹി സർവകലാശാല ഫിലോസഫി വിഭാഗവും ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചും ശാന്തിഗിരി ഫൗണ്ടേഷനും ചേർന്നു നടത്തിയ സെമിനാറിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രസംഗിക്കുന്നു. പ്രഫ. കെ. ഗോപിനാഥൻ പിള്ള,പ്രഫ. ബാലഗണപതി ദേവരകൊണ്ട,ഭഗത് സിങ് കോശിയാരി എന്നിവർ സമീപം

മക്കളെ സ്നേഹിക്കാൻ മാത്രമല്ല, തിരുത്താനും നമ്മൾ തയ്യാറാകണം. ഈ വാക്കുകൾ കേൾക്കാതെ പോകരുത് ...
https://www.youtube.com/watch?v=8qoUaLFKsOE


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group