
നാഗർകോവിൽ : സ്ത്രീശക്തി ഉണർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്ത്രീകളിലെ ആത്മവിശ്വാസം വളർത്താനും സ്ത്രീകളെ കർമയോഗിനി സ്ഥാനത്തേക്കുയർത്താനും അതുവഴി സാധ്യമാകുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. സേവാഭാരതി തമിഴ്‌നാട് ഘടകം നാഗർകോവിലിൽ സംഘടിപ്പിച്ച കർമയോഗിനി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.
സ്ത്രീകൾ കർമയോഗിനികളായി സമർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും നിഷ്‌കളങ്കമായ സ്നേഹവും വാത്സല്യവും അമ്മമ്മാർ കുട്ടികൾക്ക് നൽകണമെന്നും അമൃതാനന്ദമയി പറഞ്ഞു, എറച്ചകുളം അമൃതാ യൂണിവേഴ്‌സിറ്റി വളപ്പിൽ നടന്ന സംഗമത്തിൽ ആർ.എസ്.എസ്. സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ മുഖ്യാതിഥിയായി.
എൻ.ഐ. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ, ടെസി തോമസിന്റെ അധ്യക്ഷതയിൽ നടന്ന കർമയോഗിനി സംഗമത്തിൽ സാമൂഹിക പ്രവർത്തക ഡോ. നിർമല അരുൾ പ്രകാശം, ഡോ. അരുൺ ആദിത്യനാഥ്, സംഗീതജ്ഞ വിശാഖഹരി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രഗല്ഭകൾ സംഗമത്തിൽ പങ്കെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ത്രീകളെയും സർഗപ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group