
റോമിലെ ജമേലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഛര്‍ദിയും ശ്വാസതടസവും കൂടിയതിനെ തുടര്‍ന്ന് കൃത്രിമശ്വാസം നല്‍കുന്നുണ്ട്. ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ സംഘം പ്രതികരിച്ചിട്ടില്ല. എന്നാല്‍ 24 മുതല്‍ 48മണിക്കൂര്‍ വരെ നിര്‍ണായകമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതായി വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകമെങ്ങും മാര്‍പാപ്പയ്ക്കായി പ്രാര്‍ഥന തുടരുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group