ശിവരാത്രി ദിനത്തിൽ ഗുരുധർമ പ്രചാരണസഭയുടെ ശൈവസങ്കേതയാത്ര

ശിവരാത്രി ദിനത്തിൽ ഗുരുധർമ പ്രചാരണസഭയുടെ ശൈവസങ്കേതയാത്ര
ശിവരാത്രി ദിനത്തിൽ ഗുരുധർമ പ്രചാരണസഭയുടെ ശൈവസങ്കേതയാത്ര
Share  
2025 Feb 27, 08:08 AM
KKN

ശിവഗിരി ഗുരുധർമ പ്രചാരണസഭയുടെ നേതൃത്വത്തിൽ ശിവരാത്രി ദിനത്തിൽ ശിവഗിരിയിൽ നിന്നും അരുവിപ്പുറത്തേക്ക് ശൈവസങ്കേതയാത്ര നടത്തി. മഹാസമാധിയിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ യാത്ര ഫ്ളാഗ് ഓഫ് ചെയ്‌തു. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമിമാരായ വിരജാനന്ദ, അംബികാനന്ദ, ശ്രീനാരായണദാസ് എന്നിവർ പങ്കെടുത്തു.


ഗുരുദേവ വിഗ്രഹം വഹിച്ച രഥത്തിന് പിന്നിൽ നിരവധി വാഹനങ്ങളിലായി ഗുരുദേവഭക്തരും ഗുരുധർമ പ്രചാരണസഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും ഭാരവാഹികളും പ്രവർത്തകരും അണിചേർന്നു. പ്ലാവിഴകം ദേവീക്ഷേത്രം, കായിക്കര ഏറത്തു സുബ്രഹ്മണ്യ ക്ഷേത്രം, കായിക്കര കപാലേശ്വര ക്ഷേത്രം, അഞ്ചുതെങ്ങ് ജ്ഞാനേശ്വര ക്ഷേത്രം, കടയ്ക്കാവൂർ അർധനാരീശ്വര ക്ഷേത്രം, വക്കം വേലായുധ ക്ഷേത്രം, മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം, കുളത്തൂർ കോലത്തുകര ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു.


ഇവിടെ പ്രാർഥന നടത്തി തീർഥവും സ്വീകരിച്ച് യാത്ര അരുവിപ്പുറം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഗുരുധർമ പ്രചാരണസഭാ രജിസ്ട്രാർ കെ.ടി.സുകുമാരൻ, ചീഫ് കോഡിനേറ്റർ സത്യൻ പന്തല, പുത്തൂർ ശോഭനൻ, ഡോ. സനൽകുമാർ, രാജേഷ് അമ്പലപ്പുഴ, ശ്രീജ ഷാജി, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ചന്ദ്രൻ പുളിങ്കുന്ന്, ഷാജി പാത്തന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan