
പോത്തൻകോട് : ഗുരുശിഷ്യപാരസ്‌പര്യത്തിൻ്റെ ധന്യസ്മരണകൾ ഉണർത്തി ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം നടന്നു. ആരാധനയ്ക്ക് ശേഷം ഗുരുധർമപ്രകാശസഭ അംഗങ്ങളുടെയും ബ്രഹ്മചാരി, ബ്രഹ്മചാരിണിമാരുടെയും നേതൃത്വത്തിൽ താമരപർണശാലയിൽ നടന്ന പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പ്രാർത്ഥനാസങ്കൽപ്പങ്ങളോടെ ധ്വജാരോഹണം നടന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ഗുരുഭക്തർ പർണശാലയിൽ പ്രാർത്ഥന നടത്തി. തുടർന്ന് ഗുരുദർശനം നടന്നു. സന്ന്യാസിമാരുടെ നേത്യത്വത്തിൽ കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി.
ആശ്രമസമുച്ചയത്തിൽ സജ്ജമാക്കിയ യജ്ഞശാലയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്തു തയ്യാറാക്കിയ തീർത്ഥം കുടങ്ങളിൽ നിറച്ച് പീതവസ്ത്രംകൊണ്ടു പൊതിഞ്ഞുകെട്ടി. കുംഭങ്ങൾ ശിരസ്സിലേറ്റി ശുഭ്രവസ്ത്രമണിഞ്ഞ ആയിരക്കണക്കിന് ഗുരുഭക്തർ സന്ധ്യാനേരത്ത് ആശ്രമം വലംവെച്ചു. ദീപതാലവും മുത്തുക്കുടകളുമായി ഭക്തർ പ്രാർത്ഥനയോടെ ഘോഷയാത്രയിൽ അണിചേർന്നു. നാദസ്വരവും പഞ്ചവാദ്യവും ഇതര വാദ്യമേളങ്ങളും കുംഭമേളയ്ക്ക് മിഴിവേകി. 41 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങൾക്കും സമാപനമായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group