ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നത് ബഹുസ്വരതയുടെ സന്ദേശം- രമേശ് ചെന്നിത്തല

ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നത് ബഹുസ്വരതയുടെ സന്ദേശം- രമേശ് ചെന്നിത്തല
ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നത് ബഹുസ്വരതയുടെ സന്ദേശം- രമേശ് ചെന്നിത്തല
Share  
2025 Feb 22, 02:12 PM
panda  first

ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നത് ബഹുസ്വരതയുടെ സന്ദേശം- രമേശ് ചെന്നിത്തല


പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി മുന്നോട്ടു വെയ്ക്കുന്നത് ബഹുസ്വരതയുടെ സന്ദേശമാണെന്നും ആശ്രമം സ്ഥാപകഗുരു  നവജ്യോതിശ്രീകരുണാകരഗുരു പകർന്ന ആ വിശുദ്ധമായ സന്ദേശം ലോകം മുഴുവൻ എത്തിക്കാനുളള പരിശ്രമമാണ് ശാന്തിഗിരിയിൽ നടക്കുന്നതെന്നും ആ ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 



whatsapp-image-2025-02-22-at-12.08.04_31d45ba1

ശാന്തിഗിരി ആശ്രമത്തിൻ്റെ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ് പൂജിതപീഠം സമർപ്പണം.

ഇത് രാജ്യത്തിന്റെ ആത്മീയതയായി കണക്കാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മാനവികതയിൽ ഊന്നി നിന്നുകൊണ്ടുളള സാഹോദര്യമാണ്. മതാതീതമായ ആത്മീയതയെ പുൽകുന്ന സ്നേഹത്തിന്റെയും  സഹവർത്തിത്വത്തിന്റെയും സഹകരണത്തിൻ്റെയും ഇടമാണ് ശാന്തിഗിരി.


sg3

അതുകൊണ്ടു തന്നെ മതാതീതമായ കാഴ്ചപ്പാടോടുകൂടി സമൂഹത്തിന് മുഴുവൻ വെളിച്ചം പകരാൻ കഴിയുന്നുവെന്നതാണ് ആശ്രമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 


ഇന്ന് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സ്പർദ്ധയും വിഭാഗീയതയും തമ്മിലടിയും സാഹോദര്യത്തെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കികൊണ്ട് എല്ലാവരും സമാധാനത്തോടെ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാകണമെന്നുളള ശാന്തിഗിരിയുടെ ആ സന്ദേശം കൂടുതൽ കൂടുതൽ സമൂഹത്തിലെത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണം. അവിടെയാണ് നമുക്ക് വിശ്വശാന്തി കൈവരിക്കാൻ കഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു. 



whatsapp-image-2025-02-22-at-12.08.05_5248b252

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സീറോ മലങ്കര സഭ തിരുവനന്തപുരം ഓക്സിലറി ബിഷപ്പ് മോസ്റ്റ് റവ.ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി.

 

sg8

മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ എം.പി. എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന്‍, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍കുമാര്‍, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, തിരുവനന്തപുരം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വെമ്പായം അനില്‍കുമാര്‍, ബി.ജെ.പി. തിരുവനന്തപുരം നോര്‍ത്ത് പ്രസിഡന്റ് എസ്.ആര്‍.രജികുമാര്‍, യുവജന കമ്മീഷൻ മുൻ അദ്ധ്യക്ഷ ചിന്ത ജെറോം, ഡി.സി.സി. തിരുവനന്തപുരം വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിര്‍സം സമിതി ചെയര്‍മാൻ എം.അനില്‍കുമാര്‍, മഹിള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ദീപ അനില്‍, എം. ബാലമുരളി, കുന്നിട അജിത്ത്, അഡ്വ. ജെ.എസ്. അഖില്‍, പൂലന്തറ കിരണ്‍ദാസ്, ഹരൻ പുന്നാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ശാന്തിഗിരി ആത്മവിദ്യാലയം ഹെഡ് ജനനി കൃപ ജ്ഞാന തപസ്വിനി സ്വാഗതവും ശാന്തിഗിരി ആശ്രമം കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല കൃതജ്ഞതയും പറഞ്ഞു. ജനനി കല്പന ജ്ഞാന തപസ്വിനി രചിച്ച ‘ആത്മതീര്‍ത്ഥം‘ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. 



sg4

ഫോട്ടോ ക്യാപ്ഷൻ : ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എല്‍.എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. കടകം‌പളളി സുരേന്ദ്രന്‍ എം.എല്‍.എ, എം.വിജയകുമാര്‍, പാലോട് രവി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി അഭയാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവര്‍‍‍ സമീപം


SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW