
ശാസ്താംകോട്ട പുരാതന മാർത്തോമൻ തീർഥാടനകേന്ദ്രമായ കടമ്പനാട് സെയ്ന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൻ്റെ സഹസ്രോത്തര സപ്തശതാബ്ദി ആഘോഷം 23-ന് നടക്കും. 1700-ാം വാർഷികാഘോഷത്തിനു മുന്നോടിയായി 22-ന് 8.30-ന് ദീപശിഖാപ്രയാണം നിലയ്ക്കൽ എക്യൂമെനിക്കൽ കേന്ദ്രത്തിൽനിന്ന് തുടങ്ങും. റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്യാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കടമ്പനാട് കല്ലുകുഴിയിലെത്തുന്ന ദീപശിഖാപ്രയാണത്തെ സ്വീകരിച്ച് ഘോഷയാത്രയായി കടമ്പനാട് ജങ്ഷൻ വഴി പള്ളിയിലെത്തും. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
23-ന് രാവിലെ 6.30-ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, ഡോ. ജോൺസ് എബ്രഹാം കോനാട്ട് കോർ എപ്പിസ്‌കോപ്പ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമ്മയിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
11-ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഭവനദാന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പോത്തൻകോട് ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ജ്ഞാനതപസ്വി മുഖ്യസന്ദേശം നൽകും. ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ വിദ്യാഭ്യാസ സഹായപദ്ധതിയും ആൻ്റോ ആന്റണി എം.പി. ചികിത്സാസഹായ പദ്ധതിയും ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം സി.ഡി. പ്രകാശനം ചെയ്യും.
മാർച്ച് രണ്ടിന് വൈകീട്ട് 6.45-ന് റവ. ഡോ. പി.പി.തോമസ് നയിക്കുന്ന കുടുംബസംഗമം. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ചികിത്സാസഹായങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് വികാരി ഫാ. ജേക്കബ് കോശി, ട്രസ്റ്റി സാബു പാപ്പച്ചൻ, സെക്രട്ടറി എസ്.ബിനുമോൻ, പബ്ലിസിറ്റി കൺവീനർ ഷിച്ചു ബേബി എന്നിവർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group