
വടക്കാഞ്ചേരി : ചൊവ്വാഴ്‌ച നടക്കുന്ന മച്ചാട് മാമാങ്കത്തിൽ എഴുന്നള്ളിക്കാനുള്ള പൊയ്ക്കുതിരകളുടെ നിർമാണം തട്ടകദേശങ്ങളിൽ തുടങ്ങി. മണലിത്തറ, കരുമത്ര, വിരുപ്പാക്ക, മംഗലം, പാർളിക്കാട് ക്ഷേത്രം കുതിരകളാണ് മാമാങ്കത്തിന് അണിനിരക്കുക. മണലിത്തറയിൽ പഞ്ചവാദ്യവും സാമ്പിൾ വെടിക്കെട്ടും നടന്നു.
കരുമത്രയിൽ കുതിരച്ചമയപ്രദർശനം നടന്നു. കലാപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്‌തു. വിരുപ്പാക്കയിൽ ദേശസംഗമവും സദ്യയും നടന്നു. സമാപനത്തിൽ ആദരവുമൊരുക്കി. കൊച്ചിൻ കൈരളിയുടെ ഗാനമേളയായിരുന്നു കലാവിരുന്ന്.
മച്ചാട് തിരുവാണിക്കാവിൽ രാത്രി വാദ്യവിശേഷണങ്ങളും കലാവിരുന്നുകളും ആസ്വദിക്കാൻ വൻതിരക്കാണ്. ചെർപ്പുളശ്ശേരി ജയൻ, വിജയൻമാരാരുടെ ഇരട്ടത്തായമ്പക, കൊമ്പുപറ്റ്, കുഴൽപ്പറ്റ് തുടർന്ന് തേക്കിൻകാട് ബാൻഡിന്റെ മ്യൂസിക്കൽ നൈറ്റും നടന്നു.
മച്ചാട് കാർണിവലിൽ വ്യത്യസ്‌ത മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകൾക്കുള്ള ആദരം എ.സി. മൊയ്‌തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽകുമാർ അധ്യക്ഷനായി.
സംസ്ഥാന വാണിജ്യ വ്യവസായവകുപ്പ് അസിസ്റ്റൻ്റ് ഡയറക്‌ടർ ഡോ. കെ.എസ്. കൃപകുമാർ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.വി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group