
മാരാമൺ സമൂഹത്തിൻ്റെ വഴിതെറ്റിയുള്ള പോക്ക് സങ്കടകരമാണെന്നും ലഹരിക്കടിമപ്പെട്ട മക്കളുടെ ക്രൂരതകൾക്ക് മാതാപിതാക്കൾപോലും ഇരയാകുന്നുവെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റവ. മാർ റാഫേൽ തട്ടിൽ. മാരാമൺ കൺവെൻഷനിൽ ലഹരിവിമോചന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാനുള്ള പണം ലഭിക്കുന്നത് മദ്യ വിൽപ്പനയിൽനിന്നുള്ള വരുമാനത്തിലൂടെയാണെന്ന യാഥാർഥ്യം സമൂഹത്തെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണ്. ഈ വിപത്തിനെതിരേ പ്രതിരോധിച്ചില്ലെങ്കിൽ അത് സമൂഹത്തിനോട് ചെയ്യുന്ന ഗുരുതരമായ തെറ്റാണ്. അശുദ്ധാത്മാക്കളെ കുടുംബത്തിൽനിന്ന് പുറത്താക്കിയില്ലെങ്കിൽ കുടുംബം ശിഥിലമാകും. ഉത്തരവാദിത്വപെട്ടവർപോലും ലഹരി ഉപയോഗത്തെ ന്യായീകരിക്കുന്നത് സങ്കടകരമാണ്, അവരുടെ ഉത്തരവാദിത്വത്തോടുള്ള നീതി നിമഷധമാണ്.
വീടുകളിലെ ആഘോഷത്തിൻ്റെ ഭാഗമായി പത്രാസിനുവേണ്ടി മദ്യം വിളമ്പുന്നവർ നരകത്തിലേക്കുള്ള വഴി വെട്ടുകയാണെന്ന് ചിന്ത പുലർത്തണം. ആചാര്യമര്യാദകൾ ആഘോഷമാക്കുനുള്ള പ്രവണത സമൂഹത്തിൽ വർധിക്കുന്നു. മാമോദീസ മുതൽ മരണം വരെയുള്ള പടങ്ങുകൾ ഇവന്റ് മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലേക്ക് വഴുതിപ്പോകുന്നു. ആഘോഷങ്ങളിലെ ലാളിത്യം ക്രൈസ്‌തവരുടെ മുഖമുദ്രയാകണമെന്നും മാർ റാഫേൽ തട്ടിൽ ഓർമ്മിപ്പിച്ചു. വ്യക്തികളിലെ കുറ്റവാസന സമൂഹത്തെ കാർന്നുതിന്നുന്നുവെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത പറഞ്ഞു.
മാരാമണിൽ ഇന്ന്
ബൈബിൾ ക്ലാസ് റവ.എ.ടി.സഖറിയാ 7.30, പൊതുയോഗം സന്ദേശം റവ.ഡോ.വിക്‌ടർ അലോയൊ 9.30, യുവവേദി യോഗം സന്ദേശം ഡോ.ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ 2.30, പൊതുയോഗം സന്ദേശം ഡോ.രാജ്കുമാർ രാംചന്ദ്രൻ 6.00, മിഷൻഫീൽഡ് കൂട്ടായ്മ സന്ദേശം റവ.രവികുമാർ ബി.വി. ബദുവേൽ 7.30.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group