ഭീഷണിയിൽ ഭയപ്പെടുകയും കുലുങ്ങുകയുമരുത്-മാരാമൺ കൺവെൻഷൻ

ഭീഷണിയിൽ ഭയപ്പെടുകയും കുലുങ്ങുകയുമരുത്-മാരാമൺ കൺവെൻഷൻ
ഭീഷണിയിൽ ഭയപ്പെടുകയും കുലുങ്ങുകയുമരുത്-മാരാമൺ കൺവെൻഷൻ
Share  
2025 Feb 12, 09:57 AM
vasthu
mannan

മാരാമൺ വചനവിരോധികളായ ഭരണകുടനേതൃത്വം അപ്പൊസ്‌തലന്മാരെ തടവറയിലാക്കുകയും ദൈവദൂതനാൽ അപ്പൊസ്‌തലന്മാർ തടവറയിൽനിന്ന് വിമോചിക്കപ്പെടുകയും ചെയ്യുന്നതായി ആദിമസഭയിൽ കാണുന്നുവെന്ന് സുവിശേഷകൻ ഡോ. രാജ്‌കുമാർ രാചന്ദ്രൻ. മാരാമൺ കൺവെൻഷനിൽ ചൊവ്വാഴ്‌ച രാവിലെ നടന്ന പൊതുയോഗത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.


നീതി നിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാരാണ്. ആരുടെയും ഭീഷണിയിൽ ഭയപ്പെടുകയും കുലുങ്ങുകയുമരുത്.


എന്നാൽ, നിങ്ങളുടെ ഹൃദയങ്ങളെ കർത്താവിനായി വിശുദ്ധീകരിപ്പിൻ എന്ന് പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു. പുതിയ ജീവിതം ആഗ്രഹിക്കുന്നവർ പുതുതായി ജനിക്കണം. ക്രിസ്തു‌വിനെ രക്ഷകനും കർത്താവുമായി സ്വീകരിക്കുന്നതിലൂടെയാണ് നമുക്ക് പുതുതായി ജനിക്കാനും പുതിയ ജീവിതം ആരംഭിക്കാനും കഴിയുന്നത്.-അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോ. ഗ്രീഗോറിയോസ് മാർ സസ്റ്റെഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.


റവ.വി.എം.മാത്യു ഭാഷാന്തരം നടത്തി, ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്യാ പ്രസംഗിച്ചു. ഡോ. യൂയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ഐസക് മാർ കൂറിലോസ് എപ്പിസ്കോപ്പ, തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, ഡോ. ജോസഫ് മാർ ഈവാനിയോസ് എപ്പിസ്‌കോപ്പ, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ എന്നിവർ പങ്കെടുത്തു.


മാരാമണ്ണിൽ ഇന്ന്


ബൈബിൾ ക്ലാസ് റവ.എ.ടി.സഖറിയ 7.30, എക്യുമിനിക്കൽ യോഗം മുഖ്യ സന്ദേശം റവ.ഡോ. ജെറി പിള്ള 9.30, ലഹരി വിമോചന മീറ്റിങ് സന്ദേശം മാർ റാഫേൽ തട്ടിൽ 2.30, പൊതുയോഗം മുഖ്യസന്ദേശം ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ 6.00.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra