പണിമൂല പൊങ്കാല ഫെബ്രുവരി 20 ന്, ഒരുക്കങ്ങൾ പൂർത്തിയായി

പണിമൂല പൊങ്കാല ഫെബ്രുവരി 20 ന്, ഒരുക്കങ്ങൾ പൂർത്തിയായി
പണിമൂല പൊങ്കാല ഫെബ്രുവരി 20 ന്, ഒരുക്കങ്ങൾ പൂർത്തിയായി
Share  
2025 Feb 11, 08:05 PM
vasthu
mannan

പണിമൂല പൊങ്കാല ഫെബ്രുവരി 20 ന്, ഒരുക്കങ്ങൾ പൂർത്തിയായി

പോത്തൻകോട്: പൗരാണികമായ പണിമൂല ദേവീ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 18,19,20 തീയതികളിൽ നടക്കും. 18-ന് വൈകിട്ട് 4-ന് മഹാ ഐശ്വര്യപൂജ, 6.45-ന് കലാപരിപാടികളുടെ ഉദ്ഘാടനം എസ്.നാരായണൻ നായരുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ പിന്നണിഗായകൻ കല്ലറ ഗോപൻ നിർവഹിക്കും. 7.30 -ന് നൃത്താർച്ചന, 8-ന് ആതിര നിലാവ്, 9-ന് ദേവായനം, 10-ന് ക്ലാസിക്കൽ നൃത്താർച്ചന, 11-ന് നാടകം. 19-ന് വൈകീട്ട് 5-ന് താളപ്പകിട്ട്, 5.30-ന് ദ്രുതതാളം, 6-ന് കൈകൊട്ടിക്കളി, 7-ന് ഭജന, നാടകം, 8.15- ന് തിരുവാതിര, കൈകൊട്ടിക്കളി, 9 -ന് ഭക്തി നാമസങ്കീർത്തനം. 20-ന് രാവിലെ 7-ന് ലക്ഷാർച്ചന. 8.30-ന് പൊങ്കാല സമർപ്പണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. 10.30-ന് ക്ഷേത്രം മേൽശാന്തി കോവശ്ശേരി മഠത്തിൽ ഗോകുൽ കൃഷ്ണൻ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ സമൂഹ പൊങ്കാലയ്ക്ക് തുടക്കം. 10.45-ന് ക്ഷേത്ര തന്ത്രി താഴമൺമഠം കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ  കലശാഭിഷേകം, 11.15-ന് അന്നദാനം, ഉച്ചയ്ക്ക് 1.30-ന് പൊങ്കാല നൈവേദ്യം, വൈകീട്ട് 6.30-ന് ലക്ഷാർച്ചന സമർപ്പണം. വാട്ടർ അതോറിറ്റി ആവശ്യമായ കുടിവെള്ളം പൊങ്കാലയ്ക്കായി എത്തിക്കും. ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. പൊങ്കാല ദിവസം പോലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സേവനം ലഭ്യമാകുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. നാരായണൻ നായർ, സെക്രട്ടറി കെ. വിജയകുമാരൻ നായർ, വൈസ് പ്രസിഡന്റുമാരായ ജി. ഗിരീശൻ, വി.ഹരികുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഡി.ദിലീപ് കുമാർ, ആർ.അരുൺകുമാർ, 

ഖജാൻജി ആർ.ബാലഗോപാൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra