
വഴിത്തല : ശാന്തിഗിരി കർമലീത്ത ആശ്രമ ദേവാലയത്തിൽ നിത്യസഹായമാതാവിൻ്റെയും പാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും തിരുനാൾ ആരംഭിച്ചു. സുപ്പീരിയർ ഫാ. പോൾ പാറേക്കാട്ടിൽ കൊടിയേറ്റ് നിർവഹിച്ചു.
ഫെബ്രുവരി ഒന്നിന് രാവിലെ 6.30-ന് ദിവ്യബലി, നൊവേന, അമ്പെഴുന്നള്ളിക്കൽ. വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി ഫാ. സോബിൻ കിഴക്കേയിൽ സി.എം.ഐ. നിർവഹിക്കും.
റവ. ഫാ. ലിബിൻ മണ്ണുക്കുളത്ത് സി.എം.ഐ. സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ലദ്ദീഞ്ഞ്. ഫെബ്രുവരി രണ്ടിന് ഞായർ രാവിലെ ഏഴിന് ദിവ്യബലി. 10-ന് ആഘോഷമായ ദിവ്യബലി ഫാ. ജാക്‌സൻ കളപ്പുരതൊട്ടിയിൽ സി.എം.ഐ. കാർമികത്വം വഹിക്കും. ഫാ. പ്രിൻസ് വള്ളോപുരയിടത്തിൽ സന്ദേശം നൽകും തുടർന്ന് പ്രദക്ഷിണം. ലദ്ദീഞ്ഞ്, സ്നേഹവിരുന്ന്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group