നീണ്ടകര പള്ളിയിൽ തിരുനാൾ തുടങ്ങി

നീണ്ടകര പള്ളിയിൽ തിരുനാൾ തുടങ്ങി
നീണ്ടകര പള്ളിയിൽ തിരുനാൾ തുടങ്ങി
Share  
2025 Jan 30, 10:24 AM
vasthu
mannan

അരൂർ നീണ്ടകര സെയ്റ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ തുടങ്ങി. ഫെബ്രുവരി രണ്ടിനാണ് സമാപനം. ബുധനാഴ്ച വൈകിട്ട് ഇടവക വികാരി ഫാ. മാക്‌സൺ അത്തിപ്പൊഴി കൊടിയേറ്റ് നിർവഹിച്ചു. ഫാ. ജോസഫ് അനീഷ് മുഖ്യകാർമികത്വം വഹിച്ചു, ഫാ. പോൾ ജോസ് വചനസന്ദേശം നൽകി. 30-ന് വൈകീട്ട് 6.30-ന് ദിവ്യകാരുണ്യ ആശീർവാദത്തിന് ഫാ. വിപിൻ മാളിയേക്കൽ മുഖ്യകാർമികനാകും, ഫാ. ജോൺ കാട്ടുപറമ്പിൽ സന്ദേശം നൽകും. 31-ന് മോൺ. ഷൈജു പര്യാത്തുശ്ശേരി ദിവ്യകാരുണ്യ ആശീർവാദത്തിന് മുഖ്യകാർമികനാകും. ഡോ. പ്രിൻസ് പുത്തൻചക്കാലയ്ക്കൽ വചനസന്ദേശം നൽകും. ഫെബ്രുവരി ഒന്നിന് ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ആശീർവാദം, ഡോ. വിൻസന്റ് വാര്യത്തിന്റെ വചനസന്ദേശം. തിരുനാൾ ദിനമായ രണ്ടിന് രാവിലെ ഏഴിന് പ്രദക്ഷിണം, വൈകീട്ട് നാലിന് സമൂഹദിവ്യബലിക്ക് ഫാ. ആർതർ അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. എബിൻ ജോസ് സന്ദേശം നൽകും. തുടർന്ന് കൊടിയിറക്ക്.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra