തലയെടുപ്പോടെ ഗജവീരന്മാർ; അഴകുവിരിച്ച് ആനയടി ഗജമേള

തലയെടുപ്പോടെ ഗജവീരന്മാർ; അഴകുവിരിച്ച് ആനയടി ഗജമേള
തലയെടുപ്പോടെ ഗജവീരന്മാർ; അഴകുവിരിച്ച് ആനയടി ഗജമേള
Share  
2025 Jan 30, 10:15 AM
vasthu
mannan

ശൂരനാട് (കൊല്ലം) : നെറ്റിപ്പട്ടവും മുത്തുക്കുടയും ചൂടിയ 59 ആനകൾ ആനയടി ഏലായിൽ അണിനിരന്നപ്പോൾ സമ്മാനിച്ചത് ആനയടിക്കും ബന്ധുദേശങ്ങൾക്കും മറക്കാൻ കഴിയാത്ത ഗജമേളയാണ്. ഉച്ചവെയിൽ ചാഞ്ഞതോടെ 'ആനച്ചന്തം' കാണാൻ നരസിംഹസ്വാമിയുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത് സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ, ദേശവഴികളെല്ലാം ആനയടി ക്ഷേത്രത്തിലേക്കുമാത്രമായി.


പഴയിടം നരസിംഹക്ഷേത്രത്തിലെ പത്താം ഉത്സവത്തിൻ്റെ ഭാഗമായി നടന്ന ഗജമേളയിൽ 59 കരിവീരന്മാർ അഴകിൻ്റെ കരിമഷിയെഴുതി.


വൈകീട്ട് 3.30-ന് ദേവൻ്റെ ഗ്രാമപ്രദക്ഷിണം നടന്നു.


ഗജവീരൻ ആനയടി അപ്പു ദേവൻ്റെ തിടമ്പേറ്റി. തടത്തിവിള രാജശേഖരനും പാരൂർമഠം രാജശേഖരനും അകമ്പടിയേകി. കെട്ടുകാഴ്‌ചയിൽ എടുപ്പുകാളകളും വണ്ടിക്കുതിരകളും നിശ്ചലദൃശ്യങ്ങളും അണിനിരന്നു.


നാലോടെ ക്ഷേത്രസന്നിധിയിൽ എത്തിത്തുടങ്ങിയ ഗജവീരന്മാർ ശ്രീകോവിലിനുമുന്നിൽ വണങ്ങിയശേഷം ജനസഹസ്രങ്ങൾക്കു നടുവിലൂടെ ആനയടി ഏലായിലെ സംഗമവേദിയിലെത്തി. ഭക്തരുടെ നേർച്ചയായും വിവിധ ഉത്സവസമിതികളുമാണ് ആനകളെ എഴുന്നള്ളിച്ചത്.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra