ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി
Share  
2025 Jan 28, 09:02 PM
vasthu
mannan

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ

ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി


കണ്ണൂരിൻ്റെ സ്വന്തം അനുഷ്ഠാന കലയാണ് മുത്തപ്പൻ വെള്ളാട്ടം .

2025 ജനുവരി 26 ഉച്ചക്ക് ശേഷം 2 മണി മുതൽ കണ്ണൂര്‍ മുണ്ടയാട്ടെ ജയാനന്ദന്‍ പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ പൂര്‍ണമായ അനുഷ്ഠാനങ്ങളോടെ ബാഗ്ലൂർ ആശ്രമത്തിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയത് .

muthap

വടക്കേ മലബാറിലെ പരമ്പരാഗത ആചാരരീതികളുടെ നേർക്കാഴ്ചകൂടിയായ മുത്തപ്പൻ വെള്ളാട്ടം കേവലം ഒരു മതാചരണം എന്നതിലുപരി ഒരു പ്രത്യേകകാലഘട്ടത്തിലെ വിശ്വാസികളുടെ സാംസ്കാരിക ആവിഷ്ക്കാരം കൂടിയാണ് .

 കണ്ണൂർ ജില്ലയിലെ വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ മുത്തപ്പൻ തെയ്യം. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. കൂടാതെ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ പാടി, പുരളിമല എന്നിവിടങ്ങളുമാണ് പ്രധാന സങ്കേതങ്ങൾ.


bgl99

മടപ്പുരകളിലും വീടുകളിലും മുത്തപ്പൻ തിരുവപ്പനയും വെള്ളാട്ടവും ജയാനന്ദൻ പെരുവണ്ണാൻ കെട്ടിയാടാറുണ്ട്. ഇദ്ദേഹത്തിൻ്റെ തെയ്യക്കോലങ്ങളുടെ അന്യാദൃശ്യമായ ചുവടുകൾ സോഷ്യൽ മീഡിയയിൽ കണ്ട ബ്രിട്ടീഷ് മലയാളികളിൽ ചിലരാണ് വിദേശരാജ്യങ്ങളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. നേരത്തെ ഗൾഫിലും ഇദ്ദേഹം മുത്തപ്പൻ വെള്ളാട്ടം അവിടുത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം കെട്ടിയാടിയിട്ടുണ്ട്.  

zzzz

മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ 

അമ്പതിലേറെ ചിത്രങ്ങൾ .

പേജുകൾ മറിച്ചുകണ്ടാലും 


https://online.fliphtml5.com/wzbyl/ieho/

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra