തിരുവനന്തപുരം : വേദമന്ത്രങ്ങളോടും ആരതിയോടും ആരംഭിച്ച ഹിമാലയ ഋഷിസംഗമം രണ്ടാംദിനം സന്ന്യാസിമാരുടെ പ്രഭാഷണങ്ങളാൽ സമ്പന്നമായി. ശാരദാനന്ദ സരസ്വതി സ്വാമി കഠോപനിഷത്തിലെ രണ്ടാംവല്ലിയെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
മേധാനന്ദപുരിസ്വാമി ബ്രഹ്മസൂത്രത്തിലെ ജിജ്ഞാസാധികരണത്തെ ആസ്പദമാക്കി പ്രസംഗിച്ചു. തത്വരൂപാനന്ദസ്വാമിയും ശാരദാനന്ദസ്വാമിയും പൊതുജനങ്ങളുമായി സംവദിച്ചു. പരമാനന്ദഗിരി സ്വാമി, പ്രജ്ഞാനാനന്ദ തീർഥപാദ സ്വാമി എന്നിവരും സംസാരിച്ചു.
ഹരിബ്രഹ്‌മേന്ദ്രാനന്ദ തീർഥ സ്വാമി ഭഗവത്ഗീത പ്രഭാഷണപരമ്പരയുടെ രണ്ടാമത്തെ പ്രഭാഷണം നടത്തി.
മൂന്നാംദിവസമായ തിങ്കളാഴ്ച രാവിലെ 9.30-ന് കഠോപനിഷത് തൃതീയ വല്ലിയെ ആസ്പദമാക്കി അധ്യാത്മാനന്ദ സരസ്വതി സ്വാമി സംസാരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group