
ക്രിയായോഗ പുസ്‌തക
പ്രകാശനം നാളെ വടകരയിൽ
വടകര : ക്രിയാ യോഗഗുരു മുട പ്പിലാവിൽ കരുവോത്ത് വിജയൻജിയുടെ ശിഷ്യയും റഷ്യക്കാരിയുമായ ടാറ്റിയാന പാറ്റ ഷോവ രചിച്ച മഹദ് ഗ്രന്ഥത്തിൻറെ പ്രകാശന കർമ്മം നാളെ ഞായർ നാലുമണിക്ക് വടകര ടൗൺ ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നിർവ്വ ഹിക്കും.
ക്രിയായോഗയുടെ ഭാരതീയ ഗുരുവായ കരുവോത്ത് വിജയൻജിയും റഷ്യക്കാരിയായ റഷ്യക്കാരിയായ ശിഷ്യയും തമ്മിൽ നടത്തിയ സംഭാഷണങ്ങളിലൂടെ സ്വാംശീകരി ച്ചെടുത്ത അതിപ്രധാനമായ വസ്തുതകൾ ഉൾക്കൊള്ളിച്ച് റഷ്യൻ ഭാഷയിൽ തയ്യാറാക്കിയ ഗ്രന്ഥത്തിൻറെ ഇംഗ്ലീഷ് -മലയാളം പരിഭാഷയും കൂടാതെ ഗുരുവിൻ്റെ 'ശ്ലഥ ഗീത ' എന്ന ഗ്രന്ഥത്തിൻറെ രണ്ടാം പതിപ്പും ടൗൺ ഹോളിലെ നന്ദി റഷ്യ എന്ന സൽസംഗത്തിൽ നാളെ പ്രകാശനം ചെയ്യും.

ശരീരത്തെ ശുദ്ധീകരിച്ചുകൊണ്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആത്മീയവളർച്ചയിലൂടെ ആത്മസാക്ഷാത്‍കാരത്തിനായുള്ള ദിശാഫലകമാണ് ക്രിയായോഗ .
ക്രിയായോഗയുടെ കേന്ദ്രബിന്ദു ധ്യാനമാണ് .ഇത് മനസ്സിനെ ശാന്തമാക്കുകയും ആത്മാവിനെ അനുഭവിക്കാൻ സഹായിക്കുകയും ചെയ്യുന്നുന്നതായി ആചാര്യന്മാർ വ്യക്തമാക്കുന്നു .
ക്രിയായോഗ എന്ന പൗരണിക ശാസ്ത്രത്തിൽ ആഴത്തിലുള്ള അവഗാഹവും അനുഭവവും ഉള്ള അപൂർവ്വ വ്യക്തികളിൽ ഒരാളാണ് ശ്രീ വിജയൻ മാസ്റ്റർ. യോഗഗുരു മുടപ്പിലാവിൽ കരുവോത്ത് വിജയണ് മാസ്റ്റർ എന്ന് പറയുന്നതാവും കൂടുതൽ ശരി,

വ്യാനകുംഭകം, ജലഖേചരി, നിർവ്വാണപ്രാണായാമം തുടങ്ങി നൂറു കണക്കിന് അപൂർവ്വ ക്രിയകൾ വശത്താക്കിയതിനു പുറമെ മധുവിദ്യ, ദഹര വിദ്യ, ശാണ്ഡില്യ വിദ്യ, ഉപകോസല വിദ്യ എന്നീ വൈദിക സമ്പ്രദായങ്ങളിൽ നല്ല അവഗാഹം ഇദ്ദേഹം നേടിയിട്ടുണ്ട്. യോഗ്യതയനുസരിച്ചു ശിഷ്യർക്ക് നിർലോഭം അറിവ് പകർന്നു നൽകിക്കൊണ്ടിരിക്കുയാണ് ഇദ്ദേഹം .
മനുഷ്യന്റെ ഉള്ളിൽ അനന്തമായ ശക്തി ഉറങ്ങി കിടക്കുന്നുണ്ടത്രേ. ആധുനിക ശാസ്ത്രവും മോഡേൺ സൈക്കോളജിയും ഇത് പൂർണ്ണമായും അംഗീകരിക്കുന്നു. ബുദ്ധിപരമായ കഴിവുകൾ മാത്രം അംഗീകരിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ സമഗ്രമായ ശക്തികളിൽ നല്ലൊരു പങ്കും ഉറങ്ങിത്തന്നെ കിടക്കുന്നതിൽ അദ്‌ഭുതമില്ല.
എങ്കിലും അത്യപൂർവ്വമായി ചില അസാധാരണ വ്യക്തിത്വങ്ങളെ നമ്മൾ കണ്ടുമുട്ടാറുണ്ട്. അങ്ങനെ ഒരാളെ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു. പക്ഷെ വേഷഭൂഷാദികളിലും സംസാരത്തിലുമൊക്കെ തികച്ചും സാധാരണക്കാരൻ.
ജീവിതത്തിൻ്റെ അർത്ഥം തേടിയിറങ്ങിയ കുറച്ച് റഷ്യൻ പൗരന്മാരും ദീർഘനാളത്തെ അലച്ചിലിനു ശേഷം എത്തിയത് പ്രസ്തുത വ്യക്തിയുടെ അടുത്ത്.
വസ്തുതകൾ ബോദ്ധ്യപ്പെട്ട അവർ അദ്ദേഹത്തിന്റെ ശിഷ്യരായി മാറി .(നയാപൈസ ഫീസില്ല).
തങ്ങളുടെ ജീവിതത്തിൽ വിസ്മയകരമായ മാറ്റങ്ങൾ സമ്മാനിച്ച ആ വ്യക്തിയെ കുറിച്ച് ലോകമറിയാൻ ഒരു പുസ്തകം എഴുതണമെന്ന് അതിലൊരാൾ തീരുമാനിച്ചു.
ശ്രീ മുടപ്പിലാവിൽ വിജയൻ മാസ്റ്ററെ കുറിച്ച് റഷ്യക്കാരിയായ ടാറ്റിയാന പറ്റാഷോവ രചിച്ച പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലേക്ക് ഏവരെയും സകുടുംബം സംഘാടകർ സ്വാഗതം ചെയ്യുന്നു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group