സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങളുടെ ശീവേലി

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങളുടെ ശീവേലി
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങളുടെ ശീവേലി
Share  
2025 Jan 16, 10:08 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മാളികപ്പുറം മണിമണ്ഡപത്തിൽനിന്നു സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി കരുതപ്പെടുന്ന അമ്പലപ്പുഴ സംഘത്തിന്റേതായിരുന്നു ആദ്യ എഴുന്നള്ളത്ത്. സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാളികപ്പുറം മേൽശാന്തി പൂജിച്ചുനൽകിയ തിടമ്പും പന്തളത്തുനിന്ന്‌ തിരുവാഭരണത്തോടൊപ്പം എത്തിയ കൊടിക്കൂറയും എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും ക൪പ്പൂരത്താലമേന്തി എഴുന്നള്ളത്തിൽ അണിനിരന്നു. പതിനെട്ടാം പടിയിൽ ക൪പ്പൂരാരതി നടത്തി. ക്ഷേത്രം പ്രദക്ഷിണംചെയ്ത് മാളികപ്പുറത്തെത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്ന് തിരികെയെത്തി തിരുവാഭരണം ചാ൪ത്തിയ അയ്യപ്പവിഗ്രഹം ദ൪ശിച്ച് വിരിയിലെത്തി ക൪പ്പൂരാഴി പൂജ നടത്തിയതോടെ പത്തുനാൾ നീണ്ട അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീ൪ഥാടനത്തിനു സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയശേഷമായിരുന്നു എഴുന്നള്ളത്ത്.


അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് സംഘത്തിന്റെ ക൪പ്പൂരത്താലം എഴുന്നള്ളത്തും സന്നിധാനത്ത് നടന്നു. പെരിയോൻ എ.കെ. വിജയകുമാർ സ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പനെ ഭജിച്ചു നീങ്ങിയ 250-ഓളം വരുന്ന സംഘം ഭക്തിയുടെ നിറവിൽ ചുവടുവെച്ചു. മാളികപ്പുറത്ത് മണിമണ്ഡപത്തിൽനിന്നു പൂജിച്ചുവാങ്ങിയ ഗോളകയും കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം എത്തിയ തിടമ്പും ചാ൪ത്തിയാണ് ക൪പ്പൂരത്താലം എഴുന്നള്ളിയത്. ശുഭ്രവസ്ത്രം ധരിച്ച് ക൪പ്പൂരത്താലമേന്തി യോഗാംഗങ്ങൾ അണിനിരന്നു.


ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയിൽ എത്തിയശേഷം പടികൾ കഴുകി ക൪പ്പൂരപൂജയും ആരാധനയും നടത്തി. തുട൪ന്ന്, അയ്യപ്പദ൪ശനശേഷം മാളികപ്പുറത്തേക്കു മടങ്ങി.




samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25