കോഴിക്കോട് : സർവചരാചരങ്ങളിലും കുടികൊള്ളുന്ന സത്യം ഒന്നാണെന്നും ഭേദം കല്പിക്കുന്നത് ശരിയല്ലെന്നും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭഗവത്‌ഗീത അഞ്ചാമധ്യായത്തെ അധികരിച്ച് മുതലക്കുളത്ത് നടത്തുന്ന ധർമപ്രഭാഷണപരമ്പരയിൽ മൂന്നാംദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിയുടെയും മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും യജമാനനാണ് സ്വാമി. എല്ലാറ്റിനും നന്മവരട്ടെയെന്ന് കരുതുന്നവൻ. ഭാരതം ലോകത്തിനു നൽകിയ ഏറ്റവും വലിയ വീക്ഷണം സമസ്തലോകത്തിനും സുഖം ഭവിക്കട്ടെ എന്നാണ്. സത്യദൃഷ്ടാക്കളാണ് ഋഷിമാർ. ശരിയായ വഴിയിൽ മുൻപേ ഗമിച്ച് അവർ അനേകർക്ക് മാതൃകകാട്ടുന്നു.
പൗരാണികഭാരതത്തിന്റെ മഹത്തായ സംഭാവനയായ യോഗ ഇന്ന് ലോകം താത്പര്യത്തോടെ സ്വീകരിക്കുന്നു. എന്നാൽ, അതിന്റെപേരിൽ ധാരാളം അബദ്ധധാരണകളും പ്രചരിക്കുന്നുണ്ട്. ഇത്തിൾക്കണ്ണി മാതൃവൃക്ഷത്തെ നശിപ്പിക്കുന്നതുപോലെ ഇത് യോഗശാസ്ത്രത്തെ നശിപ്പിക്കും. പരമമായ ഏകീഭാവമാണ് യോഗയെന്നും സ്വാമി പറഞ്ഞു. ദിവസവും വൈകീട്ട് ആറുമുതലാണ് പ്രഭാഷണം. 18-ന് സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group