.jpg)
പീരുമേട് : പരുന്തുംപാറയിൽ മകരജ്യോതിദർശനത്തിനുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ അടക്കം ഒരുക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ പേർ മകരജ്യോതി ദർശനത്തിന് പരുന്തുംപാറയിൽ എത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരുന്തുംപാറ ശുചീകരിച്ചു. ദേശീയപാതയിൽനിന്നുള്ള പ്രധാന കവാടമായ കല്ലാർ കവലയിൽ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്കുള്ള വഴിയുടെ ഇരുവശങ്ങളും തെളിക്കുകയും കുഴി ഉള്ള സ്ഥലങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്തു. വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കി. കൂടാതെ പരുന്തുംപാറയിലും പരിസരത്തും വെളിച്ച സംവിധാനവും ഒരുക്കി.
അപകടസാധ്യതയുള്ള മേഖലകൾ വേലികെട്ടിയും ബാരിക്കേഡ് ഉപയോഗിച്ചും തിരിച്ചു. മരുന്ന്, കുടിവെള്ളം മറ്റ് മെഡിക്കൽ സംവിധാനങ്ങൾ അടക്കം അന്നേദിവസം സജ്ജമാക്കും. ഭക്തർക്ക് പ്രാഥമികകൃത്യം നിർവഹിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദർശിക്കാൻ എത്തുന്നവർക്ക് നിർദേശങ്ങൾ നൽകാൻ മൈക്ക് അനൗൺസ്‌മെന്റ് സംവിധാനവും സജ്ജമാണ്.
വൈകുന്നേരസമയത്ത് കനത്ത മഞ്ഞിറങ്ങുന്ന പ്രദേശത്ത് മകരജ്യോതി ദർശിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ എൽ.ഇ.ഡി. സ്ക്രീനിൽ തത്സമയ മകരവിളക്ക് സംപ്രേക്ഷണം ഒരുക്കുന്നുണ്ട്. പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ മുഴുവൻസമയ സേവനം ഉണ്ടാകും. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ കല്ലാർ കവലയിൽനിന്ന് മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പരുന്തുംപാറയിൽ എത്താം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group