പൊയിനാച്ചി : പനയാൽ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യംകെട്ടുത്സവത്തിന്റെ ഭാഗമായി ലോഗോ പ്രകാശനവും സോഷ്യൽ മീഡിയ പേജുകളുടെ സ്വിച്ച് ഓൺ കർമവും മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനവും നടത്തി.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം നിർവഹിച്ചു. ലോഗോ പ്രകാശനം കാസർകോട് എ.എസ്.പി. പി. ബാലകൃഷ്ണൻ നായർ നിർവഹിച്ചു. മ്യൂസിക്കൽ ആൽബം പ്രകാശനം സുനീഷ് പൂജാരിയും സോഷ്യൽ മീഡിയ പേജുകളുടെ സ്വിച്ച് ഓൺ കർമം കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താറും നിർവഹിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. വിജയൻ നമ്പ്യാർ അധ്യക്ഷനായി. രാജേന്ദ്രനാഥ്, സി. നാരായണൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ഉദയമംഗലം സുകുമാരൻ, എം. ബാലകൃഷ്ണൻ നായർ, ചിത്രഭാനു, കുഞ്ഞിക്കണ്ണൻ, ചന്തൻകുഞ്ഞ് പനയാൽ, ജിതിൻചന്ദ്രൻ വെളുത്തോളി, കെ.ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
ലോഗോ രൂപകല്പനചെയ്ത ആശു കാഞ്ഞങ്ങാട്, മ്യൂസിക്കൽ ആൽബം രചിച്ച എ.എൽ. ജോസ് തിരൂർ, സംഗീത സംവിധാനം ചെയ്ത ലോഹി മുക്കൂട്, ഗാനം ആലപിച്ച വിനോദ് ചാമുണ്ടിക്കുന്ന് എന്നിവരെ യഥാക്രമം ബാലകൃഷ്ണൻ കാർന്നോർ, ഹരിദാസ് കാർന്നോർ, രവീന്ദ്രൻ കളക്കാരൻ, അശോകൻ നാലിട്ടുക്കാരൻ എന്നിവർ ആദരിച്ചു. ഏപ്രിൽ 15, 16, 17 തീയതികളിലാണ് വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group