മൂവാറ്റുപുഴ : മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത സ്ഥാപകദിനവും ആഗോള കത്തോലിക്കാ സഭ ജൂബിലി ആഘോഷത്തിന്റെ രൂപതാതല ഉദ്ഘാടനവും മൂവാറ്റുപുഴയിൽ നടത്തി. മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തയുടെ നാമഹേതുക തിരുനാളും ആഘോഷിച്ചു. ജൂബിലി വാതിൽ തുറന്നും ജൂബിലി വിളക്ക് തെളിച്ചുമാണ് ആഘോഷങ്ങൾ തുടങ്ങിയത്.
ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടത്തി. ബിഷപ്പ് ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയും രൂപതയിലെ വൈദികരും സഹകാർമികരായി. അനുമോദന സമ്മേളനത്തിൽ ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, മാത്യു കുഴൽനാടൻ എം.എൽ.എ, അനൂപ് ജേക്കബ് എം.എൽ.എ, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group