പുല്പള്ളി : മരക്കടവ് സെയ്ന്റ് ജോസഫ്സ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. ജനുവരി 19 വരെയാണ് തിരുനാളാഘോഷങ്ങൾ. വെള്ളിയാഴ്ച വൈകുന്നേരം ജപമാലയ്ക്ക് ശേഷം വികാരി ഫാ. ബിജോയ് ജെയിംസ് ചെമ്പക്കര കൊടിയേറ്റി.
ശനിയാഴ്ച വൈകുന്നേരം 4.30-ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന തുടർന്ന് സാൻജോ സ്ക്വയറിലേക്ക് പ്രദക്ഷിണം, നേർച്ചഭക്ഷണം. ഞായറാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന. ജനുവരി 13 മുതൽ 17 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30-ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18-ന് വൈകുന്നേരം 4.30-ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, 6.30-ന് പെരിക്കല്ലൂർ പന്തലിലേക്ക് പ്രദക്ഷിണം, പ്രസംഗം, ഒൻപതിന് ആശീർവാദം. 19-ന് രാവിലെ 6.30-ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, 12-ന് സാൻജോസ് സ്ക്വയറിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ച ഭക്ഷണം എന്നിവയുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group