വൈക്കം ടൗൺ നടേൽപ്പള്ളിയിൽ തിരുനാളിന് കൊടിയേറി

വൈക്കം ടൗൺ നടേൽപ്പള്ളിയിൽ തിരുനാളിന് കൊടിയേറി
വൈക്കം ടൗൺ നടേൽപ്പള്ളിയിൽ തിരുനാളിന് കൊടിയേറി
Share  
2025 Jan 10, 09:08 AM
SANTHI

വൈക്കം : വൈക്കം നടേൽപ്പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് വ്യാഴാഴ്ച വൈകീട്ട് ഫൊറോനപ്പള്ളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ കൊടിയേറ്റി. അൾത്താരയിൽ വെഞ്ചരിച്ച കൊടിക്കൂറ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ കൊടിമരച്ചുവട്ടിലേക്ക്‌ എഴുന്നള്ളിച്ചു. ഫാ. സെബാസ്റ്റ്യൻ മനക്കപ്പറമ്പിൽ, വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, ഫാ. ഫ്രെഡി കോട്ടൂർ എന്നിവരും കാർമികരായിരുന്നു. ട്രസ്റ്റിമാരായ ബാബു ചക്കനാട്ട്, ആന്റണി വാതപ്പള്ളി, വൈസ്‌ചെയർമാൻ റീജസ് കണ്ടത്തിപ്പറമ്പ്, കൺവീനർ റോയ്‌ ചക്കനാട്ട് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും ചേർന്നാണ് ഈ വർഷത്തെ തിരുനാൾ ആഘോഷിക്കുന്നത്.


തിരുനാൾ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പട്ടണപ്രദക്ഷിണം ശനിയാഴ്ച വൈകീട്ട് നടക്കും. വെൽഫെയർ സെന്ററിലെ വേസ്പര ചടങ്ങിനുശേഷം വിശുദ്ധയുടെ തിരുസ്വരൂപം അലങ്കൃതമായ രഥത്തിൽ നഗരംചുറ്റി നടേൽപ്പള്ളിയിലേക്ക് പുറപ്പെടും. പട്ടുകുടകളും വിവിധ സെറ്റ് വാദ്യമേളങ്ങളും പൊൻവെള്ളി കുരിശുകളും വൈദ്യുതി ദീപാലങ്കാരങ്ങളും പ്രദക്ഷിണത്തിന് ഭക്തിയും പ്രൗഢിയും പകരും. 12ന് തിരുനാൾ ആഘോഷിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിൽസൺ കൊടുങ്ങൂക്കാരൻ മുഖ്യകാർമികനാകും.


ഫാ. അബ്രഹാം ഒലിയപ്പുറം അനുഗ്രഹപ്രഭാഷണം നടത്തും. പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ ചടങ്ങിന് നേതൃത്വം നൽകും. തുടർന്ന് പള്ളിയുടെ സമീപഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രദക്ഷിണം നടക്കും. 13-ന് മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. 19-ന് എട്ടാംതിരുനാൾ ആഘോഷിക്കും.



MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry