നെല്ലുവായ് : നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ സ്വർഗവാതിൽ വൈകുണ്ഠ ഏകാദശി മഹോത്സവം വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കും. ക്ഷേത്രത്തിലേയും പരിസരത്തേയും ഒരുക്കങ്ങൾ ദേവസ്വം വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായി.
പുലർച്ചെ നാലിന് നിർമാല്യദർശനം, ഭഗവദ്‌ഗീത പാരായണം, 6.30-ന് നാരായണീയ പാരായണം, സ്‌ത്രോത്രപഞ്ചാശിക പാരായണം. ഏഴിന് സംഗീതോത്സവം, പത്തിന് പഞ്ചരത്‌നകീർത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും.
10.30-ന് ഏകാദശി പ്രസാദ ഊട്ട് തുടങ്ങും. പതിനായിരത്തിലധികം പേർക്കാണ് ഊട്ട് ഒരുക്കുന്നത്. ഉച്ചതിരിഞ്ഞ് 1.30-ന് നടക്കുന്ന കാഴ്ചശ്ശീവേലി എഴുന്നള്ളിപ്പിൽ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ, പാഞ്ഞാൾ വേലുകുട്ടി, തിരുവില്വാമല ഹരി, മച്ചാട് മണികണ്ഠൻ എന്നിവർ നേതൃത്വം നൽകും.
മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണ്യം വഹിക്കും. വൈകീട്ട് 6.30-ന് ദീപാരാധന, സ്‌പെഷ്യൽ നാഗസ്വരം. ഏഴിന് ടി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ഭക്തിഗാനമേള. രാത്രി പത്തിന് വിളക്കെഴുന്നള്ളിപ്പ്, തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് തുടർന്ന് പഞ്ചവാദ്യം മേളം. ചെർപ്പുളശ്ശേരി ജയൻ, വിജയൻ എന്നിവരുടെ ഡബിൾ തായമ്പക, നാഗസ്വരം. ശനിയാഴ്ച രാവിലെ ദ്വാദശി പാരണ, പണം സ്വീകരിക്കൽ, ദ്വാദശി ഊട്ട് എന്നിവയോടെ ഏകാദശി ചടങ്ങുകൾ സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group