.jpg)
പോത്തൻകോട് : പാഠങ്ങൾ പഠിച്ചു തീർക്കുന്നതിനപ്പുറം ഗുരുവര്യൻമാരുടെ മാനസികതലത്തിലേക്ക് ആന്തരികമായ കഴിവുകളെ ഉയർത്താൻ മെഡിക്കൽ വിദ്യാർഥികൾക്ക് കഴിഞ്ഞാൽ ആരോഗ്യമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സിദ്ധവൈദ്യത്തിനു കഴിയുമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി എ.ഡി.ജി.പി. പി.വിജയൻ പറഞ്ഞു. ശാന്തിഗിരി ഫെസ്റ്റിൽ സിദ്ധവൈദ്യഗൃഹം പവിലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ ചേർന്ന് 'മൃതസജ്ഞീവനി' ഔഷധത്തൈ ഉപഹാരമായി നൽകി ആദരിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.ജെ.നിനപ്രിയ അധ്യക്ഷയായി. സ്വാമി സായൂജ്യനാഥ്, ജനനി കൃപ, ജനനി പൂജ, ജനനി മംഗള, ഡോ. പ്രകാശ് എസ്.എൽ., ഡോ.അനുഷ ടി.പി., ബ്രഹ്മചാരി അഖിൽ ജെ.എൽ., പ്രമോദ് എം.പി., മനോജ് ഡി., മഹേഷ് എം. എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group