അക്ഷരദേവതയുടെ
അക്ഷയാദരം !
കൊല്ലൂർ : ഇന്ത്യയിലെ ഏറ്റവും പവിത്രമായ ഹൈന്ദവതീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം .
ആദിശങ്കരാചാര്യർ മൂകാംബികാദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതും ഇവിടെ ഈ പുണ്യഭുമിയിൽത്തന്നെയെന്നും വിശ്വാസം .
ആയിരക്കണക്കിന് കുരുന്നുകളുടെ നാവിൻ തുമ്പിൽ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതും ഈ തിരുസന്നിധിയിൽ നിന്നുതന്നെ ...
പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമപുരസ്‌ക്കാര ജേതാവും മാധ്യമ പ്രവർത്തകനുമായ ശ്രീ .എ .കെ ശ്രീജിത്ത് മൂകാംബികയിലെത്തി .
കൃതജ്ഞതാനിർഭരമായ മനസ്സോടെ ..അഹങ്കാരലേശമില്ലാത്ത മനസ്സോടെ.
കൊല്ലൂരിലെ കൂട്ടുകാരും ക്ഷേത്രത്തിലെ സുഹൃത്തുക്കളും സഹയാത്രികരും എല്ലാം ചേർന്ന് ദേവിയുടെ അനുഗ്രഹം വാങ്ങാൻ ശ്രീജിത്തിന് അവസരം ഒരുക്കുകയായിരുന്നു.
തികച്ചും അപ്രതീക്ഷിതമായ നിലയിൽ മൂകാംബിക ദേവിയുടെ കൃപാകടാക്ഷങ്ങളേറ്റുവാങ്ങാൻ ലഭിച്ച അത്യപൂർവ്വാവസരം !
മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ ഗോവിന്ദ അഡിഗയിൽ നിന്നും അനുഗ്രഹവും ഉപഹാരവുമേറ്റുവാങ്ങുമ്പോൾ മനസ്സ് കൂടുതൽ വിനയാന്വിതവും ഭക്തിനിർഭരവുമായിത്തീരുകയായിരുരുന്നുവെന്ന് ശ്രീജിത്ത് വ്യക്തമാക്കി .
ക്ഷേത്രപുരോഹിതൻ ബാലചന്ദ്ര ബീഡേ ,കൊല്ലൂരിലെ പ്രിയസുഹൃത്ത അജിത്ത് ,സഹയാത്രികരായ ഷാജി ,സോബിത്ത്, സോമൻ.....
ആരോടാണ് ആദ്യം നന്ദി പറയേണ്ടതെന്നറിയാതെ ഇമവെട്ടാതെ ദേവീവിഗ്രഹത്തിനു മുന്നിൽ തൊഴുകൈയ്യുമായിനിന്ന ശ്രീജിത്തിൻ്റെ കണ്ണുകൾ വിഗ്രഹത്തിൽത്തന്നെ ഉടക്കിനിന്നു .
എല്ലാം ജന്മനിയോഗം .മനസ്സ് മന്ത്രിച്ചുകാണും .
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group