കൊടുങ്ങല്ലൂർ : ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ അരനൂറ്റാണ്ട് മുൻപ് പ്രതിഷ്ഠ നടത്തിയ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ ജൂബിലി ചടങ്ങുകളിൽ വൻ തീർഥാടക പ്രവാഹം. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽനടന്ന ദിവ്യബലിയിൽ ഫാ. സുഭാഷ് വചനസന്ദേശം നൽകി.
വിശുദ്ധന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പേടകത്തിൽനിന്ന് എടുത്ത് പള്ളിക്കു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പൂക്കൾ വർഷിച്ചു. തുടർച്ചയായി ദിവ്യബലി നൊവേന ആരാധന എന്നിവ നടന്നു. തീർഥകേന്ദ്രം റെക്ടർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ, സിസ്റ്റർ ജൂബി, ഫ്രാൻസിസ് കുറുപ്പശ്ശേരി, ആൽബി പടമാട്ടുമ്മൽ, ജോഷി പടമാട്ടുമ്മൽ, ബീനൻ താണിപ്പിള്ളി, അലക്‌സ് പള്ളിയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group