ചിറ്റാട്ടുകര : വർണദീപങ്ങൾ മിഴി തുറന്നതോടെ ചിറ്റാട്ടുകര സെയ്ൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ 255-ാം കമ്പിടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം. വൈകീട്ട് ദീപാലങ്കാരം മുരളി പെരുനെല്ലി എം.എൽ.എ. സ്വിച്ച് ഓൺ ചെയ്തു.
കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.പി. ടി.എൻ. പ്രതാപൻ നിർവഹിച്ചു. ഡയാലിസിസ് ചികിത്സാ സഹായധന ഫണ്ട് കാരുണ്യ കമ്മിറ്റി അംഗങ്ങൾ വികാരി ഫാ. വിൽസൺ പിടിയത്തിന് കൈമാറി.
ദേവാലയ മുറ്റത്ത് ഒരുക്കിയ പിണ്ടി തെളിയിക്കൽ ഫാ. ജോസഫ് ആലപ്പാട്ടും പഴമയുടെ പ്രതീകമായി ഒരുക്കിയ തേങ്ങാ വിളക്ക് തെളിയിക്കൽ പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ. ആൻറണി ചെമ്പകശ്ശേരിയും നിർവഹിച്ചു.
എളവള്ളി പഞ്ചായത്ത് പ്രസിഡൻറ് ജിയോ ഫോക്സ്, ട്രസ്റ്റിമാരായ ജോൺസൺ നീലങ്കാവിൽ, സി.കെ. സെബി, സി.എ. ടോണി, ജനറൽ കൺവീനർ പി.ഡി. ജോസ്, പി.വി. പിയൂസ്, റിജോ പി. ജോർജ് എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച
പിണ്ടിത്തിരുനാൾ ദിനത്തിൽ രാവിലെ ദിവ്യബലി. വൈകീട്ട് 5.30ന് സമൂഹദിവ്യബലിക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ കാർമികനാകും.
തുടർന്ന് പ്രസുദേന്തി വാഴ്ച, വേസ്പര, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവ നടക്കും. ശേഷം വിവിധ വിവിധ കുടുംബ കൂട്ടായ്മകളുടെയും സമുദായങ്ങളുടെയും അമ്പ് എഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group