സഭയെ അവഹേളിക്കുന്നവർ നിരാശരാകും -മാർ ജോസഫ് പാംബ്ലാനി
Share
പുല്പള്ളി : സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവർ നിരാശരാകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി.
സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവരെ സഹായിക്കുന്നവരല്ല. അവരവരുടെ താത്പര്യങ്ങളും സ്വാർഥതയുമാണ് ലക്ഷ്യം. നിക്ഷിപ്തതാത്പര്യക്കാരുടെ ആഗ്രഹങ്ങൾ നെഞ്ചിലേറ്റാൻ കത്തോലിക്കാ സഭയ്ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ശിശുമല ഇൻഫന്റ് ജീസസ് പള്ളിയിൽ കുടുംബനവീകരണ വർഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദേഹം. വികാരി ഫാ. ബിജു മാവറ അധ്യക്ഷതവഹിച്ചു. ഇടവക നിർമിക്കുന്ന സ്നേഹഭവൻ ശിലാ വെഞ്ചരിപ്പും ആർച്ച് ബിഷപ്പ് നിർവഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group