.jpg)
പുത്തൂർ : ഗുരുധർമ പ്രചരണസംഘം കേന്ദ്ര കമ്മിറ്റി, ആർ.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിൽനിന്ന് നടത്തുന്ന 33-ാമത് ശിവഗിരി തീർഥാടന പദാത്രയ്ക്ക് തുടക്കമായി.
പുത്തൂർ മണ്ഡപം ജങ്ഷനിലെ പെരുങ്ങോട്ടപ്പൻ മഹാദേവർക്ഷേത്ര സന്നിധിയിൽനിന്നാണ് പദയാത്ര തുടങ്ങിയത്. സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മതത്തിനപ്പുറം മനുഷ്യനെ ഉയർത്തിയ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരുവെന്ന് അദ്ദേഹം പറഞ്ഞു.
സംഘം കേന്ദ്ര കമ്മിറ്റി ചെയർമാൻ എഴുകോൺ രാജ്മോഹൻ അധ്യക്ഷനായി. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം ജി.തങ്കപ്പൻ പിള്ളയ്ക്ക് ശിവഗിരി തീർഥാടന പുരസ്കാരം സമ്മാനിച്ചു. ശിവഗിരിമഠം സ്വാമി സുരേശ്വരാനന്ദ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. മുതിർന്ന പദയാത്രികരെ ജില്ലാപഞ്ചായത്ത് അംഗം ആർ.രശ്മി ആദരിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ്.ആർ.രമേശ്, ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഹരികുമാർ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, എൻ.എസ്.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, കെ.മധുലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, വർക്കല മോഹൻദാസ്, കെ.സത്യപാലൻ കോട്ടാത്തല എന്നിവർ പ്രസംഗിച്ചു. 30-ന് പദയാത്ര ശിവഗിരിയിലെത്തും. 31-ന് നടക്കുന്ന ഘോഷയാത്രയിലും സംഘം പങ്കെടുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group