ശിവഗിരി പദയാത്രയ്ക്ക് ഇന്ന് പുത്തൂരിൽ തുടക്കം

ശിവഗിരി പദയാത്രയ്ക്ക് ഇന്ന് പുത്തൂരിൽ തുടക്കം
ശിവഗിരി പദയാത്രയ്ക്ക് ഇന്ന് പുത്തൂരിൽ തുടക്കം
Share  
2024 Dec 28, 08:43 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പുത്തൂർ : ഗുരുധർമ പ്രചാരണസംഘം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ശങ്കറുടെ ജന്മഗ്രാമത്തിൽനിന്ന്‌ നടത്തുന്ന ശിവഗിരി തീർഥാടന പദയാത്രയ്ക്ക് ശനിയാഴ്ച പുത്തൂരിൽ തുടക്കമാകും.


മണ്ഡപം ജങ്ഷനിലെ പെരുങ്ങോത്തപ്പൻ മഹാദേവ ക്ഷേത്രസന്നിധിയിൽനിന്നാണ് പദയാത്ര ആരംഭിക്കുക. രാവിലെ ഒൻപതരയ്ക്ക് ശിവഗിരി തീർഥാടകസംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ രാജ്മോഹൻ അധ്യക്ഷനാകും. ഭദ്രദീപ പ്രകാശനം ശിവഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിക്കും.


മതാതീത ആത്മീയസമ്മേളനം സി.പി.ഐ. ദേശീയനേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പദയാത്ര ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി നിർവഹിക്കും.


92-ാമത് ശിവഗിരി തീർഥാടന പുരസ്കാരം എൻ.എസ്.എസ്. നായകസഭാംഗം ജി.തങ്കപ്പൻ പിള്ളയ്ക്ക് ചടങ്ങിൽ സമ്മാനിക്കും.

എഴുകോൺ രാജ്‌മോഹൻ പദയാത്ര നായകനും ശാന്തിനി കുമാരൻ, കെ.എൻ.നടരാജൻ, രഞ്ജിനി ദിലീപ്, ശോഭന, സുശീല മുരളീധരൻ എന്നിവർ ഉപനായകരുമാകും.


ഒന്നാംദിവസം കരീപ്രയിലും രണ്ടാംദിവസം നെടുങ്ങോലത്തും വിശ്രമിക്കുന്ന പദയാത്ര 30-ന് വർക്കല ശിവഗിരി സമാധിയിലെത്തും. 31-ന് നടക്കുന്ന തീർഥാടന ഘോഷയാത്രയിലും സംഘം പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ ബി.സ്വാമിനാഥൻ അറിയിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25