കോലഞ്ചേരി : യാക്കോബായ സഭയോടൊപ്പം ദൈവ സാന്നിധ്യമുള്ളതിനാൽ സഭയുടെ സ്വത്തും കരുത്തും ആർക്കും കവന്നെടുക്കാനാവില്ലെന്ന് സിറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ തുടങ്ങിയ അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെളിച്ചം നന്മയും ധൂപം വിശുദ്ധിയുമാണെങ്കിൽ ഇവ രണ്ടും ഈ സഭയോടൊപ്പമുണ്ട്. സഭയുടെ സ്വത്തുവകകൾ ചോർന്നു പോകാതെ തടുത്തു നിർത്താൻ പ്രാർഥനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദൈവഹിത പ്രകാരം ജീവിക്കുന്നവനാണ് നീതിമാനായി മാറുന്നതെന്ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സാധാരണക്കാരായ യാക്കോബായ വിശ്വാസികളുടെ വിയർപ്പിലും പ്രാർഥനയിലും തീർത്ത പള്ളികൾ തിരികെ കൊടുക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. സമ്മേളനത്തിൽ ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group