ആദിയോഗി രഥയാത്ര തുടങ്ങി
Share
കോയമ്പത്തൂർ : തെൻകൈലായ ഭക്തിപേരവൈയുടെ നേതൃത്വത്തിൽ ഈവർഷത്തെ ആദിയോഗി രഥയാത്ര ഈഷ കേന്ദ്രത്തിൽനിന്ന് തുടങ്ങി. ശിവരാത്രിയോടനുബന്ധിച്ചുള്ള രഥയാത്ര തമിഴ്‌നാട്ടിലുടനീളം 30,000 കിലോമീറ്റർ സഞ്ചരിക്കും.
ഈഷയോഗയിൽ ആദിയോഗി വിഗ്രഹത്തിനുമുന്നിൽ പേരൂർ അതീനം മരുതാചല അടികളാറും സിറവൈ അതീനം കുമരഗുരുപരസ്വാമിയും രഥയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഇത്തവണ നാല് രഥപ്രയാണങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശിവരാത്രിവരെയുള്ള രണ്ടുമാസത്തിനിടെ 1,000 ഗ്രാമങ്ങളിൽ രഥയാത്രയെത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group