കൊടുങ്ങല്ലൂർ : ശ്രീവിദ്യാദീക്ഷ ഗുരുമുഖത്തുനിന്നുതന്നെ സ്വീകരിക്കേണ്ടതാണെന്നും ബാഹ്യ ആരാധനയേക്കാൾ അവനവന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന ആരാധനയാണ് വേണ്ടതെന്നും യമനിയമങ്ങൾ പാലിച്ച് ഉപാസനകൾ മുന്നോട്ടുപോകണമെന്നും ശ്രീ എം പറഞ്ഞു. ശ്രീവിദ്യാപ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ശൃംഗപുരം ശിവക്ഷേത്രത്തോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പഞ്ചകോശയാഗമണ്ഡപത്തിൽ നടന്നുവരുന്ന ശ്രീവിദ്യാ മഹായാഗത്തിൽ സത്‌സംഗം നടത്തുകയായിരുന്നു അദ്ദേഹം. മോഹൻജി പ്രഭാഷണം നടത്തി.
പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തുകയും ഒരു പാട്ട് തീരുംമുമ്പ് ഭഗവതിയുടെ ചിത്രം പൂർണമായി വരയ്ക്കുകയും ചെയ്തത് കൗതുകമുണർത്തി. നർത്തകി ശ്രീലക്ഷ്മി ഗോവർധൻ ഭഗവതി നാനേ എന്ന നൃത്തശില്പം അവതരിപ്പിച്ചു. യാഗശാലയിൽ ഏകാക്ഷര ഗണപതിഹോമം, മഹാസാമ്രാജ്യലക്ഷ്മീഹോമം, രാജമാതംഗി, വാരാഹിപൂജ എന്നിവയും നടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മഹാ പൂർണാഹുതിയോടെ യാഗം സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group