പുനലൂർ : എസ്.എൻ.ഡി.പി.യോഗം പുനലൂർ യൂണിയൻ ഈമാസം 29 മുതൽ ജനുവരി ഒന്നുവരെ നടത്തുന്ന ശിവഗിരി തീർഥാടന പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് പീതാംബരദീക്ഷ സമർപ്പിച്ചു. ചിങ്ങവനം ഷാജി ശാന്തി സമർപ്പണം നിർവഹിച്ചു.
പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, നിയുക്ത ബോർഡ് ഡയറക്ടർമാരായ എൻ.സതീഷ്‌കുമാർ, ജി.ബൈജു, കൗൺസിലർമാരായ എസ്.സദാനന്ദൻ, സന്തോഷ് ജി.നാഥ്, എൻ.സുന്ദരേശൻ, എസ്.എബി തുടങ്ങിവർ പ്രസംഗിച്ചു.
29-ന് രാവിലെ ഏഴിന് തെന്മലയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ. അധ്യക്ഷനാകും. യാത്രാ ക്യാപ്റ്റനായ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പീതപതാക സ്വീകരിക്കും. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തീർഥാടന സന്ദേശം നൽകും. വനജാ വിദ്യാധരൻ ആമുഖപ്രഭാഷണം നടത്തും.
ആദ്യദിനത്തിൽ വൈകീട്ട് 6.30-ന് പുനലൂർ യൂണിയൻ ആസ്ഥാനത്തും 30-ന് വൈകീട്ട് ആറിന് പോരേടം മഹാദേവക്ഷേത്രത്തിലും 31-ന് വൈകീട്ട് ആറിന് വർക്കല എസ്.എൻ.കോളേജിലും സമാപിക്കുന്ന പദയാത്ര ജനുവരി ഒന്നിന് മഹാസമാധിയിലേക്ക് ഘോഷയാത്രയായി എത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group