ക്രിസ്‌മസ് സമ്മാനങ്ങളുടെ പൂക്കാലം
: ഗുരുദേവ് ശ്രീശ്രീരവിശങ്കർ
ഡിസംബർ മാസത്തിലെ മനോഹരമായ ഹേമന്തകാലം.
തണുപ്പ് പുതച്ച പ്രകൃതി നിശ്ച ലവും നിശബ്ദവുമാണ്.
സൂര്യപ്രകാശം താരത മ്യേന കുറവുള്ള പകലുകൾ.
വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേ ഈ ശൈത്യകാലത്ത് പ്രവർത്തി ക്കാറുള്ളൂ.
എങ്കിൽപ്പോലും ഇതിൻന്റെയെല്ലാം നടുവിൽ ലോകമെങ്ങും ക്രിസ്‌മസ് ആഘോഷിക്കാനായി ഒരുങ്ങിനിൽക്കുന്നു.
സൂര്യൻ അവിടെയുണ്ടെങ്കിൽ കാര്യങ്ങൾ കൂടു തലായിനടക്കുന്നു.
എന്നാൽ ക്രിസ്‌മസ് കാലത്ത് സൂര്യന്റെ സാന്നിദ്ധ്യം ചെറുതാണ്.
അതുകൊണ്ടു തന്നെ, ഈ ശീതകാലത്ത് പ്രവൃത്തികളും അതിലെ ചുറുചുറുക്കും പൊതുവെ കുറഞ്ഞിരിക്കുന്നു.
ഏറെക്കുറെ എല്ലാം നിഷ്ക്രിയമായൊരവസ്ഥയിലാണ്. പ്രകൃതി ഉറങ്ങുകയാണ്. ഓരോന്നും ശീതകാല ത്തിൻറെ നിഷ്ക്രിയാവസ്ഥയിലേക്ക് ചേക്കേറുന്നു.
നിശ്ചലമായ രാത്രികൾ! പ്രശാന്തമായ രാത്രികൾ!
പക്ഷെ, പ്രകാശങ്ങളുടെ ആഘോഷം പൊട്ടിവിരിയുകയാണ്.
സ്നേഹത്തിൻ്റേയും സന്തോഷത്തി ന്റേയും ആഘോഷം പൂത്തുവിരിയുന്നു.അതാണ് ക്രിസ്‌മസ് !
അതായത്, നമ്മിലെ ആന്തരികമായ ആനന്ദഭാവത്തെ പ്രതീകാത്മകമായി പുറത്തേക്ക് കൊണ്ടുവന്ന് നാം ആഘോഷിക്കുന്നു.
അകമേ നിങ്ങൾ നിശ്ചലവും ശാന്തവുമാകുമ്പോൾ, അകമേ നിങ്ങൾ നിഷ്ക്രിയരാകുമ്പോൾ നിങ്ങളുടെ ഉണ്മയിൽ നിന്ന് സ്നേഹത്തിന്റെ സന്ദേശം ഉയർന്നു വരുന്നു.
നിശ്ചലത സ്നേഹത്തിൻ്റെ സന്ദേശത്തെ കൊണ്ടുവരികയാണ്.
പ്രവൃത്തികളുടെ വേളയിൽ നിങ്ങൾ തിരക്കിലായിരിക്കുമല്ലോ. അപ്പോൾ ശുഷ്കാന്തമായ നിങ്ങ ളുടെ ശ്രദ്ധ പുറത്തേക്കായിരിക്കും.
കാരണം നിങ്ങൾ ചുറുചുറുക്കിലാണ്. എന്നാൽ നിശ്ചലതയിൽ,പ്രശാന്തതയിൽ നിങ്ങളുടെ ശ്രദ്ധ ഉള്ളിലേയ്ക്കായിരിക്കും .
പ്രവർത്തികളിൽ നിങ്ങൾ ബഹിർമുഖനാകുന്നു .എന്നാൽ പ്രശാന്തതയിൽ നിങ്ങൾ അന്തർമുഖനാകുന്നു .അപ്പോൾ നിങ്ങളുടെ ഉള്ളിലേയ്ക്ക് നിങ്ങൾ സഞ്ചരിക്കുന്നു .സ്നേഹം നിങ്ങളുടെ ഉണ്മയിൽനിന്നുത്ഭവിച്ച് പുറത്തേയ്ക്ക് വരുന്നു
നിശബ്ദമായ രാത്രി .പരിപാവനമായ രാത്രി.എല്ലാം ശാന്തമാണ് .ആ ശാന്തയിൽ നിന്ന് എല്ലാം വരുന്നു .അങ്ങകലെയുള്ള വൃത്തത്തിനുള്ളിൽ കന്യകയായ മാതാവും കുഞ്ഞും !
കരുണാർദ്രമായ സൗമ്യതയയോടെ പുണ്യശിശുവായ ഉണ്ണിയേശു !
വളരെയേറെ മൃദുലവും സൗമ്യവുമാണവൻ ,സ്വർഗ്ഗീയമായ ശാന്തതയോടെ പുണ്യശിശു ഉറങ്ങുകയാണ് .കന്യകയായ മാതാവിൻ്റെ മടിത്തട്ടിൽ സർഗ്ഗീയമായ ശാന്തതയോടെ ഉണ്ണിയേശു ഉറങ്ങുന്നു .
ചെറിയ മനസ്സ് ഒരു കുഞ്ഞിനെപ്പോലെയാണ്. അത് എപ്പോഴും ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു കൊണ്ടിരിക്കുന്നു. പിറുപിറുക്കുന്നു. മുരളുന്നു. പരാതി പറയുന്നു. ഒരു കുഞ്ഞിനെപ്പോലെ മറ്റൊരാളെ ആശ്രയിക്കുകയാണ് ചെറിയ മനസ്സ്. എന്നാൽ വലിയ മനസ്സ് ഒരു അമ്മയെപ്പോലെയാണ്. ചെറിയ മനസ്സ് വലിയ മനസ്സിൻ്റെ മടിത്തട്ടിൽ ഉറങ്ങുന്നു. ജീവാത്മാവ് പ്രപഞ്ചാത്മാവിൻ്റെ മടിത്ത ട്ടിൽ ഉറങ്ങുകയാണ്. അവിടെയാണ് സ്വർഗ്ഗീയമായ ശാന്തതയുള്ളത്.
സ്വർഗ്ഗീയമായ ശാന്തത പുറത്തല്ല. അങ്ങ് മുകളിൽ ആകാശത്തെവിടേയുമല്ല സ്വർഗ്ഗീയമായ ശാന്തത .
ചെറിയ മനസ്സ് വലിയ മനസ്സിൻ്റെ മടിത്ത ട്ടിൽ വിശ്രമിക്കുമ്പോൾ അത് സ്വർഗീയമാകുന്നു. ആനന്ദ നിർവൃതിയിലെത്തുന്നു. എന്നാൽ പൊതുവെ വലിയ മനസ്സിൽനിന്ന് അകലെയാണ് ചെറിയ മനസ്സ് അപ്പോൾ അവിടെ സംശയവും കുഴപ്പവും താറുമാറാകലും നരകവും ഉണ്ടാകുന്നു.
അങ്ങനെ അതിൽപ്പെട്ട് ചെറിയ മനസ്സ് കരഞ്ഞു തുടങ്ങുമ്പോൾ, അത് അമ്മ മനസ്സിൻ്റെ അരികിലേ ക്കോടുന്നു. അവിടെ അമ്മ മനസ്സിൻ്റെ മടിത്തട്ടിൽ സ്വർഗ്ഗീയമായ ശാന്തതയോടെ ഉറങ്ങുന്നു. ആ ശാന്തതയാണ് യഥാർത്ഥമായ ശാന്തി .
നിങ്ങളറി യാതെ നിങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ശാന്തി!
അതെത്ര സുന്ദരമാണ്! അങ്ങനെയല്ലേ!!
ഇപ്പോൾ നിങ്ങൾക്ക് ക്രിസ്‌മസ് കാലത്തിന് വ്യത്യസ്‌തമായൊരർത്ഥം ലഭിച്ചില്ലേ?
നിശബ്ദമായ രാവിനെക്കുറിച്ചുള്ള സുന്ദരമായ ഒരർത്ഥം !
ഈ സമ യത്തേക്കു വേണ്ടി മാത്രമുള്ള ഒരു അറിവായി നിങ്ങൾ ഇതിനെ കാണരുത്.
എന്നാൽ, ഇതൊരു നിത്യതയുടെ സന്ദേശമാണ്!
നിത്യതയുടെ സന്ദേശം നിങ്ങൾക്ക് വരയ്ക്കാൻ ഇതിൽനിന്ന് കഴി യണം.
മാതാവും കുഞ്ഞും ചേർന്നിരിക്കുമ്പോഴാണ് പരിപാവനത്വം ഉണ്ടാകുന്നത് .
നമ്മുടെ ക്രിസ്മസ് സന്ദേശം ഇതാകട്ടെ -ജീവാത്മാവ് എപ്പോൾ പരമാത്മാവിൻ്റെ മടിയിൽ ഉറങ്ങുന്നുവോ, അപ്പോൾ സ്വർഗ്ഗീയമായ ശാന്തി കൈവരുന്നു!
നാളെ നിങ്ങളും ഇത് ചെയ്യുക. നിങ്ങളുടെ ചെറിയ മനസ്സിനെ വിശ്വമനസ്സിൻ്റെ മടിയിലേക്കിടുക!
അതിനെ യാണ് ധ്യാനം എന്ന് പറയുന്നത്. മാതാവും കുഞ്ഞും സ്വർഗ്ഗീയമായ ശാന്തതയിലാകുന്നതാണ് ധ്യാനം.
സമ്മാനങ്ങളുടെ പൂക്കാലമാണ് ക്രിസ്‌മസ്.
കുഞ്ഞ് അമ്മയോടൊപ്പമാകുമ്പോൾ നിരവധി സമ്മാനങ്ങൾ ഉയർന്നുവരുന്നു.
എന്താണ് ആ സമ്മാനങ്ങൾ ? അമൂല്യങ്ങളായ ആഗ്രഹങ്ങളാണത്!
ലോകത്ത് ആത്മീയത കൊണ്ടുവരാനായില്ലെങ്കിൽ സമാധാനം ഇവിടെ ഉണ്ടാകില്ല.
അഭിവൃദ്ധി ഇവി ടെയുണ്ടാകില്ല.
സംതൃപതിയും സന്തോഷവും ആന ന്ദവും ഇവിടെ ഉണ്ടാകില്ല.
ആത്മീയതയുടെ അനുഗ്രഹം അതാണ്
മഹാബലിയും
സാന്താക്ളോസും :
ഡോ.നിശാന്ത് തോപ്പിൽ M .Phil ,Ph .D
( സയന്റിഫിക് വാസ്‌തു ഗുരു )
വ്യത്യസ്ഥ ആചാരരീതികളുടെയും സംസ്‌കാരത്തിൻ്റെയും സമന്വയഭാവവും ഐതിഹാസിക വ്യക്തിത്വങ്ങളായി തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട രണ്ട് പ്രമുഖ കഥാപാത്രങ്ങൾ !.
അത്യുദാരനും ധാർമ്മികനും മഹാനുമായ മഹാബലിരാജാവ് ഓണാഘോഷവുമായും സാന്താക്ളോസ് ക്രിസ്തുമസ്സ് ആഘോഷവുമായും ബന്ധപ്പെട്ടുകിടക്കുന്നു .
ഇരുവരും ദാനശീലരും അതിലേറെ ആദരണീയരും. .
ചുവന്ന കുപ്പായവും മേലങ്കിയും തലയിൽ തൊപ്പിയും നരച്ചതാടിരോമങ്ങളുമുള്ള ഒരപ്പൂപ്പൻ .പ്രസന്നവദനൻ. സാന്താക്ളോസിൻ്റെ ചിത്രങ്ങളുടെ നേർക്കാഴ്ച്ച വെളിപ്പെടുത്തുന്നതിങ്ങിനെ .
സാന്താക്ളോസിൻ്റെ തുടക്കത്തെക്കുറിച്ചന്വേഷിച്ചാൽ വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പിലേക്കാണ് നമ്മളെത്തിച്ചേരുക .
കുട്ടികളിലും മുതിർന്നവരിലും പ്രതീക്ഷയും സന്തോഷവും നട്ടുനനച്ചുകൊണ്ട് സമ്മാനപ്പൊതികളുടെ ഭാണ്ഡവും പേറി കൃസ്തുമസ്സ് ആഘോഷനാളുകളെ സ്നേഹോഷ്‌മളനിമിഷങ്ങളാക്കി മാറ്റാനെത്തുന്ന സാന്താക്ളോസ് ഒരുപ്രത്യേക മതവിഭാഗത്തിൻ്റെ പ്രതീകമോ ആരാധനപാതമോ അല്ലതാനും
തൻറെ സമ്പാദ്യത്തിൻ്റെ എറിയ പങ്കും അവശർക്കും ആലംബഹീനർക്കും പങ്കുവെക്കുന്നതിൽ സന്തോശം കണ്ടെത്തിയ മനുഷ്യസ്നേഹിക്ക് കുട്ടികളോട് അമിതമായ വാത്സല്യവും സ്നേഹവുമായിരുന്നു .
ഡച്ചുകാർ സെയിന്റ് നിക്കൊളാസ്സ് എന്നും ജര്മ്മന്കാര് സാന്താക്ളോസ് എന്നും അദ്ദേഹത്തിന് വിളിപ്പേരിട്ട്
പത്തൊൻപതാം നൂറ്റാണ്ടിൽ ക്ലെമൻഡ് മോറിസ് എന്ന അമേരിക്കൻ കവി സാന്താക്ളോസിനെക്കുറിച്ച്
എഴുതിയ കവിതകലാ ജനപ്രിയ ലിഖിതങ്ങളായി .
ഇതോടെ സാന്താക്ളോസ് രാജ്യാന്തരപ്രതിഭാസമായി ജനഹൃദയങ്ങളിൽ ഇടം നേടി .
പത്തൊൻപതാം നൂറ്റാണ്ടിൽ കൊക്കോകോള പോലുള്ള വമ്പൻ കമ്പനികൾ സാന്താക്ളോസിൻ്റെ ചിത്രങ്ങൾ ഉപയോഗിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി .ഇതോടെ സാന്താക്ളോസ് പരസ്യമോഡലിൻ്റെ അവസ്ഥയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയുമുണ്ടായി .
ഹിന്ദുപുരാണങ്ങളിലെ ധർമ്മത്തിൻ്റെയും സമ്പത്തിൻ്റെയും ഉച്ചനീചത്വമില്ലായ്മയുടെയും പ്രതീകമായ മഹാബലിയുടെ കാര്യവും മറിച്ചല്ല .
മഹാബലിക്ക് ജനങ്ങളിൽ അഗാധമായ അംഗീകാരവും സ്നേഹവും ഉണ്ടായിരുന്നു. അതിനു കാരണങ്ങൾ നിരവധിയാണ്:
ധർമ്മരാജാവായിരുന്ന മഹാബലി ജനങ്ങളോട് നീതിപൂർവ്വം പെരുമാറി, അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രവർത്തിച്ചു.
മഹാബലിയുടെ രാജ്യത്ത് സമ്പത്ത് സമത്വപൂർവ്വം വിതരണം ചെയ്യപ്പെട്ടിരുന്നു. ആരും ദാരിദ്ര്യം അനുഭവിച്ചിരുന്നില്ല.
അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ജനങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്നു.
മഹാബലി ഒരു മഹാദാനിയായിരുന്നു. അദ്ദേഹം ദരിദ്രരെ സഹായിച്ചിരുന്നു.
മഹാബലി ജനങ്ങളോട് അടുത്തു നിന്നിരുന്നു. അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട് പരിഹരിച്ചു.
ഈ സദ് ഗുണങ്ങളെല്ലാം കൂടിച്ചേർന്നാണ് മഹാബലിക്ക് ജനങ്ങളിൽ ഇത്രയധികം അംഗീകാരം ലഭിച്ചത്.
ജനക്ഷേമതൽപ്പരനും നീതിമാനും യുദ്ധനിപുണനുമായ മഹാശക്തനായ പുരുഷകേസരി മഹാബലി ചക്രവർത്തിയുടെ ഓർമ്മപുതുക്കൽ കൂടിയാണ് ഓണാഘോഷം .
ഓണം ദേശീയോത്സവമായി ആഘോഷപൂർവ്വം ആചരിക്കുന്ന ഓരോ കേരളീയനും അഭിമാനപൂർവ്വം തികഞ്ഞ ആദരവോടെ അതിലേറെ ആരാധനാമനോഭാവത്തോടെ തൊഴുതു വണങ്ങേണ്ട ജനപ്രിയനായ പുരുഷകേസരിയുടെ പൗരാണിക സങ്കൽപ്പം കൂടിയാണ് ഓരോ കേരളീയന്റേയും മനസ്സിൽ കോറിയിട്ട മഹാബലിയുടെ വാങ്മയചിത്രം .
മലയാളികൾ ബഹുമാനപുരസ്സരം നോക്കിക്കാണുന്ന മഹാബലി സങ്കൽപ്പം അങ്ങേയറ്റം വികലവും വികൃതവും ആക്ഷേപഹാസ്യപരവുമായതോതിൽ തരംതാണനിലയിൽ രൂപകൽപ്പന നടത്തി പൊതുസമൂഹത്തിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് പരസ്യങ്ങളിലും ആഘോഷച്ചടങ്ങുകളിലും വ്യാപകമായി കണ്ടുവരുന്നത് .
ഓണാഘോഷവും വാണിജ്യവൽക്കരിക്കപ്പെട്ടനിലയിൽ ഒരുപക്ഷെ മഹാബലിയും വാണിജ്യവത്ക്കരിക്കപ്പെട്ടുപോയതാവാം .
മഹാനായ ചക്രവർത്തി എന്ന മഹാബലി സങ്കൽപ്പം കേവലം ഒരുപുലിക്കളിക്കാരനായോ വെള്ളരിനാടകങ്ങളിലെ വിദൂഷകനായോ മാറ്റിക്കുറിക്കാൻ മലയാളികൾക്കാവില്ലെന്നുറപ്പ് .
മഹാബലി എന്ന ദ്രാവിഡ സങ്കൽപ്പത്തെ ഇത്രയേറെ വികലമാക്കേണ്ടതുണ്ടോ ?
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന് അതിരലാവുകളില്ല എന്ന ന്യായവാദമാവാം ഇവരുടെ മുഖം രക്ഷിക്കുന്നത് .
ഓണക്കാലത്ത് മഹാബലി തൻ്റെ പ്രജകളുടെ ക്ഷേമാന്വേഷണങ്ങൾക്കായി ഭുമിയിലെത്തുന്നുവെന്നത് വിശ്വാസം, സങ്കൽപ്പം .
കുട്ടികളുടെ കഥാപാത്രം കൂടിയായ സാന്താക്ളോസ് സമ്മാനപ്പൊതിളുമായി ക്രിസ്തുമസ് കാലത്ത് വന്നെത്തുമെന്നത് മറ്റൊരു വിശ്വാസം.
ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി ഫാദർ ക്രിസ്തുമസ്സ് എന്നകഥാപാത്രമായി സാന്താക്ളോസ് മാറി .
എന്നാൽ അന്തർദ്ദേശീയ പ്രതിഭാസമായി ഇന്ന് ലോകം നോക്കിക്കാണുന്ന സാന്താക്ളോസിന്റെ രൂപവും ഭാവവും പലകാലങ്ങളിലായി എത്രയോ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ചിത്രകാരന്മാരുടെയും ഭാവനാവിലാസത്തിലും സങ്കൽപ്പങ്ങളിൽ നിന്നും ഉണ്ടായ സംയോജിത പ്രയത്നത്തിൻ്റെയും പർണിതഫലമാണെന്ന് വിശ്വസിച്ചാൽ തെറ്റാവുമോ ?
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group